മമ്മുട്ടിക്കൊപ്പം നില്ക്കുന്ന സുരേഷ് ഗോപിചിത്രം പുറത്ത് വിട്ടതിന് പിന്നിലെ രഹസ്യം.
കൃത്യമായി പറഞ്ഞാല്‍ ആ ചരിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷം 34
ആയിരിക്കുന്നു.ഹരിഹരന്, എം.ടി.വാസുദേവന്‍ നായര്‍,മമ്മുട്ടി,
സുരേഷ് ഗോപി,മാധവി ,ഗീത എന്നിവര്‍ അണി നിരന്നപ്പോള്‍
ചരിത്രമായി തീര്‍ന്ന ഒരു വടക്കന്‍ വീരഗാഥ.ആ ചിത്രത്തിന്റെ
ലൊക്കേഷനില്‍ നിന്ന് ക്ലിക്ക് ചെയ്ത ഫോട്ടോയാണ് സുരേഷ്
ഗോപി പോസ്റ്റ് ചെയ്തത്.
മമ്മുട്ടി,ഹരിഹരന്,സുരേഷ്ഗോപി എന്നിവര്‍ തങ്ങളഭിനയിക്കുന്ന
വേഷത്തില്‍ തന്നെ നില്ക്കുന്ന സ്റ്റൈലിലാണ് ഫോട്ടോ.മമ്മുട്ടി
ചന്തുവിന്റെ ഗറ്റപ്പിലും സുരേഷ് ഗോപി ആരോമലിന്റെ ഗറ്റപ്പിലുമാണ്. അപൂര്‍വ്വത നിറഞ്ഞ ഈ ഫോട്ടോ സുരേഷ് ഗോപി
ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നവ മാധ്യമങ്ങളില്‍ ഇപ്പോഴാണ് സുരേഷ് ഗോപി ശരിക്കും
താരമായത്.ലോക്ക്ഡൗണായത് കൊണ്ട് മുഴുവന്‍ സമയവും
കുടുംബത്തിനൊപ്പമായത് കൊണ്ട് കൂടിയാണ് സോഷ്യല്‍
മീഡിയായില്‍ സജീവമാകാന്‍ താരത്തിന് കഴിഞ്ഞത്.ഈ ചിത്ര
ത്തിലൂടെ മമ്മുട്ടിക്ക് ദേശിയ അവാര്‍ഡും എം.ടി.ക്ക് മികച്ച തിര
ക്കഥാകൃത്തിനുള്ള അവാര്‍ഡും ലഭിച്ചു.ഒരു വിവാഹ വീട്ടില്‍ വെച്ച്
കണ്ട് മുട്ടിയപ്പോള്‍ മമ്മുട്ടിക്കൊപ്പം നിന്നെടുത്ത ഫോട്ടോയും
പോസ്റ്റ് ചെയ്തിട്ടുണ്ട്.റ്റൊന്റി റ്റൊന്റി എന്ന ചിത്രത്തിന് ശേഷം
ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മലയാളത്തിന്റെ താര രാജാക്കന്മാര്ക്ക് മംഗളങ്ങള്‍.
ഫിലീം കോര്‍ട്ട്.