മമ്മുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് 41 വര്‍ഷം. സുല്‍ഫത്ത് കെട്ടിയത് വക്കീലിനെ!കൈയ്യിലുള്ള മെഗാസ്റ്റാര്‍-
വിവാഹം കഴിക്കാന്‍ എന്തിന് താമസിക്കണം എല്ലാ സൗഭാഗ്യങ്ങളും
ഒത്ത് വന്നിട്ടൊരു കല്ല്യാണത്തിന് കാത്ത് നിന്നാല്‍ മൂത്ത് നരച്ച്
കുഴിയില്‍ പോകാനായിരിക്കും യോഗം.അതുകൊണ്ട് കല്ല്യാണപ്രായം എത്തിയാല്‍ അന്നത്തെ ചുറ്റുപാടിനനുസരിച്ച് ഒരു പെണ്ണിനെ കെട്ടുക. ചിലപ്പോള്‍ അവള്‍ക്കൊരു രാജകുമാരിയാകാന്‍ യോഗമുണ്ടെങ്കില്‍ നമ്മളാരായി.അത് തന്നെയാണ് മമ്മുട്ടിയുടെ ജീവിതത്തിലും സംഭവിച്ചത്.സുല്‍ഫത്തിനെ കെട്ടിയത് മുഹമ്മദ് കുട്ടി വക്കീലായിരുന്നു.അഭിനയ മോഹവുമായി ഓടിപാഞ്ഞ് നടക്കുന്ന കാലത്തെ കല്ല്യാണം.അപ്പോള്‍ തോളോട് തോള് ചേര്‍ന്ന് സുല്‍ഫത്ത് എത്തി.
അതോടെ മമ്മുട്ടി അഭിനയ ലോകത്തെ രാജാവും. ആ രാജാവിന്റെ
ഭാര്യയായ സുല്‍ഫത്ത് രാജകുമാരിയും.ദുല്‍ഖറിനെയും മമ്മുട്ടി
കല്ല്യാണം കഴിപ്പിച്ചാണ് സിനിമാക്കാര്‍ക്ക് വിട്ട് കൊടുത്തത്.
നായികമാരോടും നടിമാരോടും അടുത്തിടപഴകി അഭിനയിച്ചെത്തുന്ന ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്കുന്നതില് വിജയം കൈവരിച്ച ഭാര്യമാരാണ് മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും.അതാണവരുടെ വിജയ രഹസ്യവും.ഈ യഥാര്‍ത്ഥ നായികമാരില്ലായിരുന്നെങ്കില് ഒരിക്കലും മമ്മുട്ടി മെഗാസ്റ്റാറും ദുല്‍ഖര്‍ യൂത്ത് ഐക്കണും ആകില്ലായിരുന്നു.1979 മേയ് ആറിന് സുല്‍ഫത്തിനെ മമ്മുട്ടി സ്വന്തമാക്കി.
ആശംസകള്‍.
ഫിലീം കോര്‍ട്ട്.