മമ്മുട്ടി കരയണം,മോഹന്‍ലാല്‍ ചിരിക്കണം-അത് കാണാനാണ്
എനിക്കിഷ്ടം.നടി സുരഭി ലക്ഷ്മി.
ഇത്ര കടുത്ത വാക്കുകള്‍ പ്രയോഗിക്കണമായിരുന്നോ എന്ന് ചോദിക്കാന്‍ വരട്ടെ,മുഴുവന്‍ കേള്‍ക്കാം.സുരഭി ലക്ഷ്മി എന്ത് ഉദ്ദ്യേശത്തിലാണ് ഇത് പറഞ്ഞത് എന്ന്?.
ബിഗ് സ്ക്രീനില്‍ ഒത്തിരി അഭിനയിച്ചിട്ടുണ്ടെങ്കിലും മിനി സ്ക്രീനിലൂടെയാണ് സുരഭി ലക്ഷ്മി താരമായത്.അതായത് നാലാളറിയുന്ന ഒരു അഭിനേത്രിയായത് M80 മൂസ എന്ന ഹാസ്യപരമ്പരയില്‍ വിനോദ് കോവൂര്‍ അവതരിപ്പിച്ച മൂസ എന്ന കഥാപാത്രത്തിന്റെ ഭാര്യ പാത്തുവായതോടെയാണ് സുരഭി ലക്ഷ്മിയുടെ ജീവിതത്തിലും വലിയ വഴിത്തിരിവുണ്ടാകുന്നത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി
ഒരു FM റേഡിയോയില്‍ അതിഥിയായെത്തിയപ്പോഴാണ് മോഹന്‍
ലാലിനെയാണോ മമ്മുട്ടിയെയാണോ ഏറ്റവും ഇഷ്ടം എന്ന ചോദ്യം
വരുന്നത്.ഇലക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യേണ്ട
വിഷയമായത് കൊണ്ട് സുരഭി പറഞ്ഞത് ഇങ്ങനെയാണ്-
എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന് ചിരിക്കുന്നത്
കാണാനുമാണ് ഇഷ്ടമെന്നും,താന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്
അവിടെ സൂര്യമാനസം എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ട് പൊട്ടിക്കരഞ്ഞ് പോയി.ഇമോഷന്‍സ് കൊണ്ട് ആ മനുഷ്യന് അത്രക്കാണ്ഉള്ളിലേക്കിറങ്ങുന്നത്.വാത്സല്യമൊക്കെ
അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമയാണ് .
എന്നാല്‍ മോഹന്‍ ലാല്‍ ചിരിപ്പിക്കുന്നത് കാണാനാണിഷ്ടം.
കിലുക്കം പോലുള്ള സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും സുരഭി പറയുന്നു.
എന്തായാലും സുരഭി കണ്ണീരും ചിരിയും ഒന്നിച്ച് കണ്ട് ഇരുവരെയും കൂടെ നിര്‍ത്തുകയാണെന്ന് മനസ്സിലായില്ലേ….
ഫിലീം കോര്‍ട്ട്.