മലയാളത്തിന്റെ മണിമുത്ത് നയന്‍താരക്ക് ഇന്ന് ജന്മദിനം – 100 കിലോ കേക്ക് കൊണ്ട് വിഘ്നേഷ് ശിവയുടെ തുലാഭാരം….
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. സമീപ വര്‍ഷങ്ങളിലേതുപോലെ കാമുകന് വിഘ്നേശ് ശിവനുമൊന്നിച്ചുതന്നെയാണ് ഇത്തവണയും നയന്‍സിന്റെ ജന്മദിന ആഘോഷം. വലിയ ആഘോഷ ചടങ്ങുകളാണ് വിഘ്നേശ് ശിവന് സംഘടിപ്പിച്ചതും
. കേക്ക് മുറിക്കുന്ന നയന്‍താരയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.നയന്‍ എന്നെഴുതിയ കേക്കാണ് വിഘ്നേശ് ശിവന് കരുതിവെച്ചത്. പരസ്പരം സ്നേഹം പങ്കുവെച്ചാണ് നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനു ശേഷമായിരുന്നു കേക്ക് മുറിച്ചത്. നയന്‍താര കേക്ക് മുറിക്കുന്നതാണ് വീഡിയോയുടെ അവസാനം.
വിഘ്നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു. ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയന്‍താരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എന്‍ഗേജ്മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയന്‍താര പറയുന്നത്. വിഘ്നേശ് ശിവനെ കുറിച്ചും നയന്‍താര പറയുന്നു. വിഘ്നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി. വിവാഹക്കാര്യത്തെ ഇതുവരെ വിഘ്നേശ് ശിവനും നയന്‍താരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും നിര്‍മിച്ച ചിത്രം “കൂഴങ്കല്‍ “അടുത്തിടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം “ഗോള്‍ഡില്‍” നയന്‍താര അഭിനയിക്കുന്നുണ്ട്. ഷാരൂഖ് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് നയന്‍താര.
നയന്‍താരയുടെ ജന്മദിനത്തിന് വിപുലമായ ആഘോഷവും വിഘ്നേശ് ശിവന് സംഘടിപ്പിച്ചിരുന്നു. ‘കാത്തു വാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് വിഘ്നേശ് ശിവന് ഇപ്പോള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കണ്മണി, തങ്കമേ, എന്റെ എല്ലാമായ നിനക്ക് സന്തോഷ ജന്മദിനം. അതുല്യയും മനോഹരിയും, കരുത്തുറ്റയും ഉറച്ച അഭിപ്രായമുള്ള വ്യക്തിയുമായി എന്നും തുടരാന്‍ അനുഗ്രഹിക്കപ്പെടട്ടേ. വിജയവും സന്തോഷ നിമിഷങ്ങളും മാത്രം നിറഞ്ഞ ജീവിതത്തിന് ആശംസകള്‍. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നുമാണ് വിഘ്നേശ് ശിവന് എഴുതിയിരിക്കുന്നത്.
ഞങ്ങളും നേരുന്നു സ്വന്തം നയന്‍താരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC