മലയാളികളുടെ ഇഷ്ട്ട നടന് റഹ്മാന്റെ മകള്‍ വിവാഹിതയായി ആശംസിക്കാന്‍ വമ്പന്‍ താരനിര……

മലയാളികളുടെ ഒരുകാലത്തെ യൂത്ത് ഐക്കണ്‍ ആയിരുന്നു റഹ്മാന്, ചെറുപ്രായത്തില്‍ യുവ
സുന്ദരികളുടെ ഹൃദയം കവര്‍ന്ന താരം റഹ്മാനായിരുന്നു എന്നതാണ് സത്യം. 1980 മുതല്‍ 1990 വരെ
റഹ്മാന്റെ കാലഘട്ടമായിരുന്നു മമ്മുട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഒട്ടനവധി ഹിറ്റ് സിനിമകള്‍..
മലയാളത്തില്‍ അഭിനയിക്കാന്‍ ഇടയ്ക്കിടെ വന്ന റഹ്മാന് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിറ്റ്
മലയാളത്തില്‍ കിട്ടിയത് മമ്മുട്ടിയുടെ രാജമാണിക്കം എന്ന സിനിമയിലൂടെയാണ്, തമിഴും തെലുങ്കും ഹിന്ദിയും തട്ടകമാക്കിയ റഹ്മാന് രണ്ട് പെണ്‍കുട്ടികളാണ് അതിലൊരുമാലഖയുടെ വിവാഹം കഴിഞ്ഞ സന്തോഷ വാര്‍ത്തയാണിത്,
മൂത്തമകള്‍ റുസ്ത റഹ്മാന് ഇനി അല്‍താഫ് നവാബിന്റെ സ്വന്തമാകും ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സംഗീത സംവിധായകന് എ.ആര്. റഹ്മാന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് നവദമ്പതികളെ ആശീര്‍വദിച്ചു. FC