മലയാള സിനിമക്ക് കനത്ത നഷ്ടം. – ഈ സിനിമാക്കാരന്റെ മരണത്തില്‍ കണ്ണീര് പൊഴിക്കാത്തവരുണ്ടാകില്ല.
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്പി പൂവച്ചല്‍ ഖാദര്‍
72ാംമത്തെ വയസ്സില്‍ അന്തരിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അര്‍ദ്ധരാത്രി പന്ത്രണ്ടേകാലിനായിരുന്നു.സംസ്കാരം ഇന്ന് പൂവച്ചല്‍ ജുമാ മസ്ജിദില്‍.
350ലേറെ സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കൊപ്പം ഒട്ടേറെ ലളിതഗാനങ്ങളും നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്.കളിവീണ എന്ന കവിത സമാഹാരവും രചിച്ചു.തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ സ്വദേശിയായ അദ്ദേഹം പേരിനോടൊപ്പം ചേര്‍ത്തു നാടിന്റെ ഖ്യാതി വളര്‍ത്തി.അബൂബക്കറിന്റെയും റാബിയത്തുല്‍ അദബിയാ ബീവിയുടെയും മകനായി 1948 ഡിസംബര്‍ 25ന് ജനിച്ച ഖാദര്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കൈയെഴുത്ത് മാസികകളില്‍ കവിതകളെഴുതിയിരുന്നു.
തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദം നേടി പൊതു മരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി.1972ല്‍ വിജയനിര്‍മ്മല സംവിധാനം ചെയ്ത ‘കവിത’എന്ന ചിത്രത്തിന് ഏതാനും കവിതകളെഴുതിയാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുകള്‍ വെച്ചത്.സലാം കാരശ്ശേരിയുടെ ‘ചുഴി’എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യം പാട്ടെഴുതിയതെങ്കിലും ആദ്യം റിലീസായത് ‘കാറ്റുവിതച്ചവന്‍ എന്ന ചിത്രമാണ്.അതിലെ ‘നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ’ എന്ന കൃസ്തീയ ഭക്തിഗാനമടക്കം ശ്രദ്ധേയമായി.1975ല്‍ പുറത്തിറങ്ങിയ ‘ഉത്സവം’ത്തിനുവേണ്ടി ഇറങ്ങിയ ഗാനങ്ങളും ഹിറ്റായി.1978ല്‍ ‘കായലും കയറും’ എന്ന ചിത്രത്തിലെ ‘ശരറാന്തല്‍ തിരിതാഴും’അടക്കമുള്ള എല്ലാ ഗാനങ്ങളും ഹിറ്റായതോടെ തിരക്കേറി.അതോടെ അവധി എടുത്ത് മദ്രാസിലേക്ക് ചേക്കേറി.പല വര്‍ഷങ്ങളിലും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് പാട്ടെഴുതിയത് അദ്ദേഹമായിരുന്നു.
ചാമരം, ഒരു കുടക്കീഴില്, പാളങ്ങല്, തമ്മില്‍ തമ്മില്‍, നിറക്കൂട്ട്, ദശരഥം, തകര, താളവട്ടം തുടങ്ങിയ സിനിമകളിലെല്ലാം ഹിറ്റ് ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെ രചനകളാണ്.
തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി തിരികെ ജോലിയില്‍ പ്രവേശിച്ചതോടെ സിനിമാലോകവുമായുള്ള ബന്ധം കുറഞ്ഞു.തിരുമലയിലായിരുന്നു താമസം.ഭാര്യ ആമിന മക്കള്‍ തുഷാര, പ്രസൂന.ആദരാഞ്ജലികളോടെ…
ഫിലീം കോര്‍ട്ട്.