മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ടോവിനോ ചിത്രത്തില്‍ അവസരം ചോദിച്ച് പ്രിയങ്ക ചോപ്ര…..
ഇത് അഭിമാന നിമിഷമാണ് ബോളിവുഡില്‍ നിന്ന് പല താരങ്ങളും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അതൊക്കെ നമ്മള് അവിടെ ചെന്നു നിര്‍ബന്ധിച്ചു അഭിനയിക്കാന്‍ കൊണ്ടു വന്നവരായിരുന്നെങ്കില്‍ ഇപ്പോഴിതാ പ്രിയങ്ക ചോപ്ര അഭിനയിക്കാനൊരവസരം മലയാളത്തില്‍ വേണ മെന്ന് പറഞ്ഞിരിക്കുന്നു.
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിംഗ് ആയ ട്രെയിലര്‍ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ മിന്നല്‍ മുരളിയുടെ ആദ്യ ട്രെയിലര്‍ കണ്ടത്.
സംവിധായകന് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ജിയോ മാമി ആര്‍ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സിനിമയും ഒടിടി പ്ലാറ്റ്ഫോം തുറന്നിട്ട സാധ്യതകളും ചര്‍ച്ചയായി. ഈ ചര്‍ച്ചയ്ക്കിടെ പ്രിയങ്ക ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. മിന്നല്‍ മുരളിയുടെ വണ്‍ ലൈന്‍ പറയാന്‍ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. നേരത്തെ 42 രാജ്യങ്ങളിലാണ് തിയറ്റര്‍ റിലീസ് സാധ്യമായിരുന്നതെങ്കില്‍ ഒടിടിയിലൂടെ 190ലധികം രാജ്യങ്ങളില്‍ ഒരേ സമയം മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും ടൊവീനോ പരിപാടിയില്‍ വെച്ച് ചൂണ്ടിക്കാട്ടി.
ഒരു നാട്ടിലെ യുവാവിന് മിന്നലേല്ക്കുന്നതും അതുവഴി അയാള്‍ക്ക് അമാനുഷികമായ ഒരു ശക്തി കൈവരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസിലും ടോവിനോയും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ മിന്നല്‍ മുരളിയ്ക്കായി കാത്തിരിക്കുന്നത്. വന്‍ വിജയമായിത്തീരട്ടെ മിന്നല്‍ മുരളിയെന്നു ആശംസിക്കുന്നു FC