മേക്കോവറില്‍ ദിലീപ് എന്നും ഒന്നാമന്, കേശുവും കലക്കി, ട്രെയിലര്‍ വന്‍ തരംഗം!!!
ആരാധകര്‍ക്ക് വേണ്ടത് വേണ്ട രീതിയില്‍ കൊടുക്കാന്‍ മിടുക്കനാണ് ജനപ്രിയ നായകന് ദിലീപ്. കുഞ്ഞിക്കൂനന്, സൗണ്ട്തോമ, കൊക്കരക്കോ എന്ന ചിത്രത്തിലെ ഞൊണ്ടി, കല്യാണരാമനിലെ മുത്തച്ഛന്, മായാമോഹിനി, ഇപ്പോഴിതാകേശുവായും.. ഏതുവേഷം തിരഞ്ഞെടുത്താലും അത് സൂപ്പറാകും.
ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍, ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ദിലീപും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ചിത്രമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ഫണ്‍ ഫാമിലി എന്റര്ടെയ്നര് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആണ്. ഉര്‍വ്വശിയാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ നായികയായി ഉര്‍വ്വശി ആദ്യമായെത്തുന്ന ചിത്രവുമാണിത്. ദിലീപിന്റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 31ന് എത്തും.
ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, മോഹന്‍ ജോസ്, ഗണപതി, സാദ്ദിഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്, അര്ജ്ജുന് ശങ്കര്‍, ഹുസൈന് ഏലൂര്‍, ഷെജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍ ,മാസ്റ്റര്‍ സുഹറാന്‍, ഉര്‍വ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറ, ആതിര, നേഹ റോസ്, സീമ ജി നായര്‍, വത്സല മേനോന്, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
നാദ് ഗ്രൂപ്പ്, യു ജി എം എന്നീ ബാനറുകളില്‍ ദിലീപ്, ഡോ. സഖറിയ തോമസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സാജന്. ബി കെ ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രൊജെക്റ്റ് ഡിസൈനര്‍ റോഷന് ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് രഞ്ജിത്ത് കരുണാകരന്, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് റോഷന് എന്‍ ജി, പി വി ശങ്കര്‍, വസ്ത്രാലങ്കാരം സഖി, സ്റ്റില്‍സ് അഭിലാഷ് നാരായണന്, പരസ്യകല ടെന്‍ പോയിന്റ്, പശ്ചാത്തല സംഗീതം ബിജിബാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. എന്നും ദിലീപ് ചിത്രങ്ങളില്‍ കൂട്ടുണ്ടായ ഹരിശ്രീ അശോകന് വീണ്ടും ഈ ചിത്രത്തിലൂടെ എത്തുന്നതും വിജയത്തിന് മാറ്റു കൂട്ടും FC