മൗനരാഗത്തിലെ കല്ല്യാണിയും കിരണും പ്രണയത്തിലോ?-ഇരുവരും
മണാലിയില്‍.
ആരാധകര്‍ക്ക് ഈ സംശയം ആദ്യമേ ഉണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍.2019ല്‍ തുടങ്ങിയ മൗനരാഗത്തിലെ ഇണക്കുരുവികളാണ്
ഐശ്വര്യയും നലീഫും.ആരാധകര്ക്കിവര് കല്ല്യാണിയും കിരണുമാണ്. വളരെ വേഗത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് മൗനരാഗം.മൗനരാഗത്തില്‍ ഇരുവരും വിവാഹം വരെ എത്തുന്നെങ്കിലും കഥ ട്വിസ്റ്റാകുന്നു.അതിനിടയില്‍ ആരാധകരുടെ പ്രിയതാരങ്ങളായി മാറിയ ഐശ്വര്യയും നലീഫും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്രേ.
അതിങ്ങനെ നില്‍ക്കുമ്പോഴാണ് ഇരുവരും മണാലിയിലേക്ക് യാത്ര
ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയത്.ഫാന്‍സ് പേജിലൂടെ എത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തു വൈറലായി.ഇരുവരും ഇനി ഒന്നിച്ചാണോ ജീവിക്കുക,വിവാഹം കഴിഞ്ഞോ? എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറയുകയാണ് ഫാന്‍സ് പേജ്.ഇവരുടെ
അഭിനയത്തിലുള്ള ആത്മാര്‍ത്ഥത കണ്ടാണ് ആരാധകര്‍ പ്രണയത്തിലാണോ അല്ലാതെ എങ്ങനെ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നു എന്ന് ചോദിക്കുന്നത്.
അതിനിടയിലെത്തിയ മണാലി യാത്ര ചോദ്യത്തിന് ശക്തി കൂട്ടിയിട്ടുണ്ട്.എന്നാല്‍ ചിലര്‍ പറയുന്നത് ഈ യാത്രയില്‍ ഇരുവരെയും ചേര്‍ത്ത് കെട്ടി ഒന്നും സൃഷ്ടിച്ചെടുക്കേണ്ട എന്നാണ്.ഔദ്ദ്യോഗിക യാത്രയാണിത്.അല്ലാതെ ഒന്നായി തീര്‍ന്നതിന്റെ ആഘോഷമല്ല എന്നാണ്.ഇരുവരും ഒന്നായാലും ഇനി വേറെ വേറെ വിവാഹം കഴിച്ചാലും ആരാധകര്‍ക്ക് ഇവരോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വരില്ല.
ഫിലീം കോര്‍ട്ട്.