യുവനടി യാഷികയുടെ അപകടം കൂട്ടുകാരി മരിച്ചു – അമിത വേഗത്തിന് കേസ്.
കഴിഞ്ഞ ദിവസമായിരുന്നു യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അമിത വേഗതയില്‍ വന്ന് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞത്.നടിയുടെ ഉറ്റ സുഹൃത്തായ 28 വയസ്സുകാരി ഭവാനി മരിച്ചത്.യാഷികയും ഭവാനിയും കൂടാതെ കുറച്ച് ആണ് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.ഭവാനി മരിച്ചു.യാഷികയും ആണ് സുഹൃത്തുക്കളും ഗുരുതരപരിക്കുകളോടെ ചെന്നയില്‍ ആണ്. യാഷികയുടെ നില അതീവ ഗുരുതരമാണ്.ഇപ്പോഴും അപകട നില തരണം ചെയ്യാതെ ഐ സി യു വില്‍ തന്നെയാണ് താരം.ഹൈദരബാദ്കാരിയായ ഭവാനി ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയായിരുന്നു.തല ഡിവൈഡറിലിടിച്ച ഭവാനി തല്‍ക്ഷണം മരിച്ചു.ഞായാറാഴ്ച പുലര്‍ച്ചെയായിരുന്നു മഹാബലി പുരത്ത് വെച്ച് കാറപകടം നടന്നത്.റോഡിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപോലീസ് യാഷികക്കെതിരെ അമിത വേഗതയില്‍ കാറോടിച്ചതിന് കേസ്സെടുത്തു ഒപ്പം ലൈസന്‍സും പിടിച്ചെടുത്തു.21 വയസ്സ്കാരിയായ യാഷിക സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ഈ അപകടം.ഡോക്ടര്‍മാരുടെ നിഗമനത്തില്‍ എന്തെങ്കിലും പറയാന്‍ സമയമെടുക്കുമെന്നാണ്.പ്രാര്‍ത്ഥിക്കാം താരത്തിന് വേണ്ടി …
ഫിലീം കോര്‍ട്ട്.