യുവ സിനിമ നടി കിമി മരിച്ചു, മരണകാരണം പുറത്തുവിടാതെ കുടുംബം, വിശ്വസിക്കാതെ ആരാധകര്‍….
പ്രകാശം പരത്തുന്ന പെണ്‍കുട്ടി, അവളെ കണ്ടാല്‍ പോസറ്റീവ് എനര്‍ജിയാണ്, കുടുംബത്തില്‍ ഇതുപോലൊരുമകളെ ദൈവം സമ്മാനിച്ചിരുന്നെങ്കില്‍, ഇങ്ങനെയൊക്കെയായിരുന്നു ദക്ഷിണ
കൊറിയന്‍ സിനിമതാരം കിമി-സുവിനെക്കുറിച്ചു ആരാധകര്‍ ആത്മഗതം പൊഴിക്കാറ്, എന്നാല്‍
എല്ലാം അവസാനിച്ചിരിക്കുന്നു, ആ മനോഹരമായ പുഞ്ചിരിതൂകുന്ന അവളുടെ ഫോട്ടോകളും,
വിഡിയോകളും മാത്രം ബാക്കി എന്നെന്നേക്കുമായി അവളീ ഭൂമിയില്‍നിന്ന് വിടവാങ്ങിയിരിക്കുന്നു.
29 വയസ്സ്മാത്രമായിരുന്നു പ്രായം. ദക്ഷിണ കൊറിയന്‍ സിനിമതാരം കിമി-സുവിന്റെ മരണകാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിച്ചു. 2018 ല്‍ പുറത്തിറങ്ങിയ ലിപ്സ്റ്റിക് റെവല്യൂഷന് എന്ന ചിത്രത്തിലൂടെയായിരുന്നു കിമി- സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, ക്യൂന്ഗമീസ് വേള്‍ഡ് എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. ദ കേഴ്സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ് അവസാന ചിത്രം.
സ്നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് കിമി- സൂ ലോക ശ്രദ്ധനേടുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറില്‍ സീരീസ് റിലീസ് ചെയ്തിരുന്നു. ഡ്രാമ ഫെസ്റ്റ, ഹൈ ബൈ മാമ, ഇന്‍ടു ദ റിംഗ്, ഡ്രാമ സ്പെഷ്യല്‍ എന്നിവയാണ് മറ്റു ടെലിവിഷന്‍ സീരിയലുകള്‍. ആദരാഞ്ജലികളോടെ FC