രണ്ടാഴ്ചക്കിടെ നാല് താരദമ്പതികള്‍ വേര്‍പിരിഞ്ഞു, നിരാശയില്‍ ആരാധകരും കുടുംബവും….
പുതുവര്‍ഷം മുന്നോട്ട് പോകുന്നത് പ്രണയിനികളായി വിവാഹിതരായ താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകളുമായാണ്, വേര്‍പിരിഞ്ഞു കൊണ്ട് ആദ്യം ആരാധകരെ ഞെട്ടിച്ചത് തെലുങ്ക് സൂപ്പര്‍ താരങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരുമായ നാഗചൈതന്യയും സാമന്തയുമായിരുന്നു.
അതിനുപിന്നാലെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് തന്റെ ഭാര്യയും സംവിധായകയും ദളപതി രജനികാന്തിന്റെ മകളുമായ ഐശ്വര്യയെ ഒഴിവാക്കുകയാന്നെന്നു ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും ആരും കുടുംബത്തെ മാനിക്കാതെ പെരുമാറരുതെന്നും പറഞ്ഞു സംയുക്ത പ്രസ്താവന ഇറക്കി ആരാധകര്‍ക്കു ഷോക്ക് നല്കി.
ബോളിവുഡ് നടന് അര്ജ്ജുന്കപൂര് നടി മലൈക്ക അറോറയുമായി കടുത്ത പ്രണയത്തിലായിരുന്നു നിലവിലുണ്ടായിരുന്ന ഭര്‍ത്താവിനെ ഒഴിവാക്കി തന്നെക്കാള്‍ 15 വയസ്സിനിളപ്പമുള്ള അര്‍ജ്ജുനെ കെട്ടാനായിരുന്നു മൈലക്കയുടെ പദ്ധതി കാര്യങ്ങള്‍ കല്യാണത്തിലെത്താന് നേരത്തിതാ അര്ജ്ജുന് പറയുന്നു മലൈക്കയുമായി വേര്പിരിയുകയാന്നെന്ന് അതും ആരാധകര്‍ കേട്ടുനില്ക്കുന്നതിനിടയിലാണ് അടുത്ത വേര്‍പിരിയാല്‍ വാര്‍ത്ത വരുന്നത്.
12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും തീരുമാനിച്ചത്. നിതീഷ് ഭരദ്വാജ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സ്മിതയ്ക്കും നിതീഷ് ഭരദ്വാജിന് ഇത് രണ്ടാം വിവാഹമായിരുന്നു. വിവാഹമോചനത്തിന് നിതീഷ് ഭരദ്വാജ് 2019ലാണ് കേസ് ഫയല്‍ ചെയ്തത്. മുംബൈ കുടുംബ കോടതിയലാണ് ഇപ്പോള്‍ കേസ് നടക്കുന്നത്. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയാന്‍ താല്പര്യമില്ലെന്നു നിതീഷ് ഭരദ്വാജ് പറയുന്നു. മരണത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് വേര്‍പിരിയില്‍ എന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഇനിയെത്ര പേര് വേര്‍പിരിയുമെന്നു കാത്തിരുന്നു കാണാം FC