ലൈംഗീക പീഡനം ഈ സിനിമക്കാരന് നടിമാര്‍ക്ക് കൊടുക്കേണ്ടത്-123 കോടി -ഇതാണ് പണി.
കലയെ ഉദ്ധരിക്കാനൊന്നുമല്ല പെണ്ണെ ഞാനീ നാടകം കല
എന്നെല്ലാം പറഞ്ഞ് പണം മുടക്കുന്നത്.നിന്നെ പോലെയുള്ളതെന്തെങ്കിലും ഒത്ത് കിട്ടും എന്ന് കരുതി തന്നെയാണെന്ന് പറഞ്ഞ് ഒരു നാട്ട് പ്രമാണി ശോഭനയെ കയറിപിടിക്കുന്നത് നമ്മള് കണ്ടത് തേന്ന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തിലായിരുന്നു.ഇത് പറഞ്ഞത് എന്തിനാണെന്നാല്‍ ഇത്തരത്തില്‍ കലയെ കാണുന്നവരും ഉണ്ട് എന്ന് പറയാനും അത്തരത്തില്‍ ഒരാള്‍ ഇന്നനുഭവിക്കുന്നത് കാണിക്കാനും വേണ്ടിയാണ്.
നിരവധി ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിച്ച പ്രമുഖനാണ് ഹാര്‍വി
വെയിന്സ്റ്റിന്,അദ്ദേഹത്തിന്റെ സിനിമകളിലെ പല നടിമാരെയും
അദ്ദേഹം തന്റെ ലൈംഗിക ഇംഗിതത്തിന് വിധേയരാക്കി.പണം കൊണ്ടുള്ള കളിയായതു കൊണ്ടും അഭിനയമോഹത്തോടെ എത്തുന്ന
പെണ്കുട്ടികളായതിനാലും വെസിന്സ്റ്റിന്റെ എല്ലാ ആഗ്രഹങ്ങളും
ഒരു തടസ്സവുമില്ലാതെ നടന്നു.അന്ന് ആര്‍ക്കും അദ്ദേഹത്തിനെതിരെ
ശബ്ദിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മീടൂ കാമ്പെയ്നിന്റെ ഭാഗമായി പല നടിമാരും രംഗത്തെത്തി.ഒട്ടനവധി നടിമാരെ പീഡിപ്പിച്ച വെന്സ്റ്റീനെതിരെ 37 നടിമാര്‍ പരാധി കൊടുത്തു.ഒരാള്‍ തുടങ്ങിവെച്ചിടത്ത് നിന്ന് 37 പേര് രംഗത്തെത്തി.സത്യം തിരിച്ചറിഞ്ഞ അമേരിക്കന്‍ കോടതി ഹാര്‍വി വെയിന്സ്റ്റിന് 17 മില്ല്യന്‍ യു.എസ് ഡോളര്‍-ഇന്ത്യന്‍ രൂപയില്‍ 123 കോടി പിഴയും 23 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.വെന്സ്റ്റിനിന്റെ സ്വത്ത് വകകള്‍ മുഴുവന്‍ കണ്ട് കെട്ടിയാണ് 123 കോടി കണ്ടെത്തിയത്.പല തടസ്സ വിവാദങ്ങളുന്നയിച്ചെങ്കിലും കോടതി എല്ലാം തള്ളിക്കളഞ്ഞു.
അല്പ നേരത്തെ സുഖത്തിന് വേണ്ടി ഒന്ന് തൊട്ട് തടവാന്‍ വേണ്ടി
പലതും മുടക്കി.ഇന്ന് 68ാം വയസ്സില്‍ ആ സുഖങ്ങളെല്ലാം ഓര്‍ത്ത്
ജയിലില്‍ കിടക്കാം ശിഷ്ടകാലം.
ഫിലീം കോര്‍ട്ട്.