വിജയുടെയും ധനുഷിനുമൊപ്പം അഭിനയിച്ച നടന് ചെല്ലാദുരൈ അന്തരിച്ചു.
തമിഴ് നടന് ചെല്ലാദുരൈ അന്തരിച്ചു.ദു:ഖത്തോടെ തമിഴ് സിനിമ ലോകം.ഓരോ ദിവസവും ഓരോ സിനിമ പ്രവര്‍ത്തകരാണ് ലോകത്തോട് വിടപറയുന്നത്.ഓരോ മരണവും നല്കുന്ന ഞെട്ടലിന്റെ ആഘാതത്തില്‍ നിന്ന് കരകയറുംമുമ്പ് അടുത്ത ദു:ഖവാര്‍ത്തയും വന്നുകൊണ്ടിരിക്കുന്നു.ഇപ്പോഴിത തമിഴ് സിനിമ ലോകത്ത് നിന്നും ഒരു വാര്‍ത്ത കൂടി നടന് ചെല്ലാദുരൈ അന്തരിച്ചു.
വിജയ്യുടെ ‘തെരി’ ,ധനിഷിന്റെ ‘മാരി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ RSG ചെല്ലാദുരൈ അന്തരിച്ചു.84 വയസ്സായിരുന്നു.വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.