വിനീത് ശ്രീനിവാസന്റെ കുസൃതി കുരുന്നുകളെകണ്ടോ, അവരും വലുതായിരിക്കുന്നു …..
ശ്രീനിവാസന് സിനിമക്ക് കൊടുത്ത രണ്ടു മണിമുത്തുകളാണ് വിനീതും, ധ്യാനും അവരെകുറിച്ചറിയാന് എല്ലാവര്ക്കും ഇഷ്ടമാണ്, പുതിയ വിശേഷങ്ങള്‍ മക്കള്‍ക്കൊപ്പമുളള വിനീത് ശ്രീനിവാസന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിനീത് ശ്രീനിവാസന്- ദിവ്യ ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. വിഹാനും ശനായയ്ക്കും ഒന്നിച്ചുള്ള ഫോട്ടോ എടുത്തത് ദിവ്യയാണ്. ‘ഹൃദയം’ എന്ന പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി ഇനി എത്താനുള്ളത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘ഹൃദയം’ നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
പ്രണവ് മോഹന്‍ലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്ശന്, അരുണ്‍ കുര്യന്, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്. ഇതുവരെയിറങ്ങിയ ഹൃദയം ചിത്രത്തിലെ ഗാനങ്ങള്‍ ഹേഷമിന്റെ സംഗീത സംവിധാനത്തില്‍ വന്‍ ഹിറ്റായതിനാല്‍ ആരാധനയോടെയാണ് റിലീസിന് കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക. മോഹന്‍ലാല്‍ ശ്രീനിവാസന് കൂട്ടുകെട്ട് ഇന്നും എന്നും മലയാളസിനിമക്ക് ഹരമാണ്, ഭാവിയില്‍ അത്തരമൊരു കൂട്ടുകെട്ടാകട്ടെ പ്രണവ് മോഹന്‍ലാലും, വിനീത് ശ്രീനിവാസനും FC