വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്ത ഒരുനടികൂടി… വളരെ ചെറുപ്പമായ ഐശ്വര്യാ ലക്ഷ്മി.. ശോഭനയെ പോലെ.,.. ജീവിതം…..
‘ഞണ്ടുകളുടെ നാട്ടില്‍ ഇടവേള’ എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി മലയാള സിനിമയിലെത്തിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഡോക്ടറായ ഐശ്വര്യ ലക്ഷ്മി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് വളര്‍ന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. ഒരുപാട് വിവാഹ ആലോചനകള്‍ നടക്കുകയും വിവാഹിതയാകാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
തിയേറ്ററിലെത്തിയ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടെയിലാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
”സ്വന്തം കാലില്‍ നിന്നതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറെടുക്കാവൂ. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനോട് എനിക്ക് വിശ്വാസമില്ല. ഒരാളെ കൂടെ കൂട്ടണമെന്ന് ആഗ്രഹം തോന്നുന്ന സമയത്ത് വിവാഹം കഴിക്കും. അല്ലാത്ത പക്ഷം ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫില്‍ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസമില്ല. ഇതുവരെ ഒരിടത്തും ഞാനിത് തുറന്ന് പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമില്ല എന്നുള്ളത് സുഹൃത്തുക്കള്‍ക്ക് അറിയാം, അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലതുപോലെ അറിയാം.
സാമ്പത്തിക ഭഭ്രത ഉണ്ടായിട്ട് മാത്രമേ മറ്റെരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാന്‍ പാടുളളൂ. സാമ്പത്തിക ഭഭ്രത നല്കുന്ന ധൈര്യം വളരെ കൂടുതലാണ്. എല്ലാവരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം നോക്കാന്‍ വേണ്ടിയിട്ട് ഒരു ഭര്‍ത്താവ് അവരുടെ കാര്യം നോക്കാന്‍ വേണ്ടിയിട്ട് ഒരു ഭാര്യ… ഇതിനായി വിവാഹം കഴിക്കരുത്. ലൈഫ് ഷെയര്‍ ചെയ്യാന്‍ വേണ്ടിയിട്ടുള്ള കംപാനിയന്ഷിപ്പാകാം വിവാഹം ജോലി എന്ത് തന്നെ ആയാലും എനിക്ക് പ്രശ്നമില്ല എന്നാല്‍ സാമ്പത്തിക ഭഭ്രതയുണ്ടാവണം.
പണ്ട് സിനിമയില്‍ നിന്നുള്ള ആള് വേണ്ടെന്നായിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സിനിമയില്‍ ആണെങ്കില്‍ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. കൂടാതെ ഏകദേശം എന്നെപോലെ വൈബുള്ള ഒരാളായിരിക്കണം.” ഇങ്ങനെയാണ് താരം പറഞ്ഞത്.
നടിയുടെ സിനിമ കരിയര്‍ മാറ്റി മറിച്ചത് ആഷിഖ് അബു ചിത്രമായ മായാനദിയാണ്. സിനിമ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അപര്‍ണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. മായാനദിയ്ക്ക് ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്‍ ഐശ്വര്യ ചെയ്തെങ്കിലും പ്രേക്ഷകര്‍ക്ക് താരം ഇപ്പോഴും അപ്പുവാണ്.FC