വിവാഹം കഴിഞ്ഞ് മിയ വീട്ടില്‍ തിരിച്ചെത്തി-ശേഷം സംഭവിച്ചത് കണ്ടൊ-
വലിയ ആര്ഭാടങ്ങളില്ലാതെയായിരുന്നു കഴിഞ്ഞ ദിവസം വിവാഹം നടന്നത്.മലയാളികളുടെ പ്രിയപ്പെട്ട മിയ ജോര്‍ജിന് വരനായെത്തിയത് അശ്വന് ഫിലിപ്പായിരുന്നു.പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ തുടങ്ങിയതാണ് വിശേഷങ്ങള്‍.എല്ലാ വിശേഷങ്ങളും മിയയുടെ
സഹോദരി ജിനിയുടെ സ്വന്തം യൂടൂബ് ചാനലിലൂടെ ഷെയര്‍ ചെയ്യുന്നത് കൊണ്ട് ആരാധകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അതൊരു അനുഗ്രഹമായി.കാരണം എല്ലാം കൃത്യമായി തന്റെ ചാനലിലൂടെ ജിനി എത്തിച്ചുകൊണ്ടേയിരുന്നു.
ബ്രൈഡല്‍ ഷവര്‍,മധുരം വെപ്പ്,മന:സമ്മതം മുതല്‍ മിന്ന് കെട്ട് വരെ സ്വന്തം ചേച്ചിയുടെ കല്ല്യാണ ചടങ്ങിനിടയിലൂടെ സ്വന്തം ചാനലിലേക്ക് ജിനി തിരുകി കയറ്റി.വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ വീട്ടിലേക്ക് ഭര്‍ത്താവ് അശ്വനെയും കൂട്ടി ആദ്യമായി തിരിച്ചെത്തിയതിന്റെ സന്തോഷമാണ് പറഞ്ഞു വരുന്നത്.
വിവാഹ ശേഷം ആദ്യമായി വിരുന്നിനെത്തിയ മിയക്കും ഭര്‍ത്താവ് അശ്വനും ജിനി ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കിയിരുന്നു.അത് ജിനിയുടെ ചാനല്‍ ഒരു ലക്ഷം സബ്സ്ക്രൈബ്സിനെ ലഭിച്ച സന്തോഷമാണ് മിയയെയും അശ്വനെയും വെച്ച് ആഘോഷിച്ചത്.
ആരും വലിയ കാര്യമാക്കാതിരുന്ന ജിനിയുടെ ചാനല്‍ മിയയുടെ കല്ല്യാണ വിശേഷങ്ങള്‍ പങ്കുവെച്ചതോടെയാണ് ഒരു ലക്ഷത്തിലേക്ക് ഓടി കയറിയത്.
ജിനിയുടെ ചാനലില്‍ പാചകം,മേക്കപ്പ്,യാത്ര വിശേഷങ്ങളെല്ലാമാണുള്ളത്.ഇനി കുറച്ച് ദിവസം മിയ
സ്വന്തം വീട്ടില്‍ അശ്വനൊപ്പം അന്തിയുറങ്ങും.വിരുന്നെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങുക മിയ.
ഫിലീം കോര്‍ട്ട്.