വീണ്ടും അനുസിത്താര-വല്ലാത്ത മെയ് വഴക്കം,ആ സൗന്ദര്യവും കളിയും ചേര്‍ന്നാല്‍…….
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ‘കറുകറെ കാര്‍മുകില്‍….’എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം ചുവട് വെച്ച് അനു സിത്താര.രാത്രിയില്‍ നേര്‍ത്ത വെളിച്ചത്തില്‍ നിന്നാണ് ഡാന്‍സ് . സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി.പിങ്ക്,പര്‍പ്പിള്‍ നിറങ്ങള്‍ ഇടകലര്‍ന്ന സാരി ധരിച്ച് അതി സുന്ദരിയായാണ് അനു സിത്താര വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
അസാമാന്യ മെയ്വഴക്കവും ഭാവങ്ങളും കൊണ്ട് അനുവിന്റെ വീഡിയോ ചുരുങ്ങിയ സമയത്തിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.’എന്തൊരു ചേലാണ് പെണ്ണേ’ എന്നാണ് അനുവിന്റെ ഡാന്‍സ് കണ്ട് ആരാധകര്‍ കുറിച്ചത്.മനോഹരമായ പാട്ടിനൊപ്പം അതി മനോഹരമായി ചുവടുകള്‍ വെച്ചു.
ജി.അരവിന്ദന് സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ‘കുമ്മാട്ടി’ എന്ന ചിത്രത്തിലെ ഗാനമാണിത്.എം.ജി.രാധാകൃഷ്ണന് ഈണം പകര്‍ന്ന പാട്ടിന് കാവാലം നാരായണപണിക്കര്‍ ആണ് വരികള്‍ കുറിച്ചത്.ഗാനം ആലപിച്ചതും അദ്ദേഹം തന്നെ.പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്.ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫിലീം കോട്ട്