വൈശാലിയും ഋഷ്യശൃംഗനും പുനര്‍ജനിച്ചപ്പോള്‍-അതിമനോഹരം!!.
1988ല്‍ കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 32 വര്‍ഷം മുമ്പ് ഇറങ്ങിയ
ചിത്രമായിരുന്നു വൈശാലി.എം.ടി. വാസുദേവന്‍ നായരുടെ കഥ
ഭരതനെന്ന അതുല്ല്യ പ്രതിഭ സിനിമയാക്കിയപ്പോള്‍ എങ്ങും ആനന്ദ
ഭേരി മുഴങ്ങി.ഒരു ചിത്രം എത്ര മനോഹരമായി അവതരിപ്പിക്കാം എന്ന് ഭരതന് വൈശാലിയിലൂടെ കാണിച്ചു തന്നു.വൈശാലിയും ഋഷ്യശൃംഗനും അതിഥി താരങ്ങളായാണ് എത്തിയത്.
മുംബൈക്കാരായ സുപര്‍ണ്ണ ആനന്ദും സഞ്ജയ് മിത്രയുമായിരുന്നു
പില്ക്കാലത്ത് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.വൈശാലിയെ പുനര്ജനിപ്പിച്ചിരിക്കുന്നത് മിഥുന് സര്ക്കാരയാണ്.തന്റെ ആശയങ്ങള്‍ വൈശാലിയിലെ പ്രണയ രംഗങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞു.അവര്‍ അതിന് റെഡിയായപ്പോള്‍ ഈ പ്രണയ രംഗം ഫോട്ടോ ഷൂട്ടിന് റെഡിയായത് അഭിജിത്ത് ജിത്തുവും.മാക്കുമായയുമാണ് ഭാര്യഭര്ത്താക്കന്മാര് ആയത് കൊണ്ടാവാം നന്നായി ഇഴകി ചേര്‍ന്ന് തന്നെ ആ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ മിഥുന് കഴിഞ്ഞു.ഇതാണ് ഭരതന് മാജിക്ക് ഏത് തലമുറയും ആകൃഷ്ടരാകും അനുകരിക്കാന്‍ ശ്രമിക്കും.
മിഥുന്-അഭിജിത്ത്-മായ-ടീമിന് അഭിനന്ദനങ്ങള്‍.
ഫിലീം കോര്‍ട്ട്.