ഷൂട്ടിങിനിടെ നടന് സുധാകറും കുഴഞ്ഞ് വീണു മരിച്ചു-ഹാസ്യ നടന് ഇനിയില്ല.
എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.കൊറോണ ഒരു ഭാഗത്ത് നിന്ന് ഒരു പിടിയാളുകളെ ദിനം പ്രതി കൊന്നുകൊണ്ട് പോവുകയാണ്.
അതിനിടയില്‍ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നടന്മാര് കൊഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ആഴ്ചകളിലും ദിവസങ്ങളിലുമായി നടന്മാരായ പ്രഭീഷും ശബരീനാഥും kck ജബ്ബാറും ശാന്തിയും ആരാധകരെ വിട്ട് പിരിഞ്ഞതിന്റെ സങ്കടം മാറുംമുമ്പിതാ കന്നട ഹാസ്യ സാമ്രാട്ട് റോക്ക് ലൈന്‍
സുധാകറിന്റെ മരണ വാര്‍ത്ത കൂടി ഉള്‍ക്കൊള്ളേണ്ടി
വന്നിരിക്കുന്നു.
ഷുഗര്‍ലെസ് എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ താരം തളര്‍ന്ന് വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് അദ്ദേഹവും മരണത്തിന് കീഴടങ്ങി.
കൊവിഡ് ബാധിച്ച സുധാകര്‍ അതില്‍ നിന്ന് മോചിതനായി വീണ്ടും അഭിനയ രംഗത്തെത്തുകയായിരുന്നു.അച്ഛന് വേഷങ്ങള്‍ കൂടാതെ ഹാസ്യ നടനായും
വില്ലനായും തിളങ്ങി.എണ്‍പതുകളുടെ അവസാനത്തോടെ നിര്‍മ്മാതാവ് റോക്ക് ഷൈന്‍ വെംങ്കിടേഷിന്റെ ഡ്രൈവറായി വന്നു.അവിടുന്ന് സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ ചേക്കേറി. 1992 ബെല്ലി മൊദഗുവിലൂടെ അരങ്ങേറ്റം,പിന്നെ ഹിറ്റുകളുടെ പഞ്ചരംഗി,പരമാത്മാ,ടോപ്പിവാല,അയ്യാരാമ,ലവ് ഇന്‍ മണ്ഡ്യ
തുടങ്ങി മുന്നൂറിന്നടുത്ത് സിനിമകളില്‍ അഭിനയിച്ചു.ഇനി സുധാകറും നമുക്കൊപ്പമില്ല.അഭിനയിച്ച് തീര്‍ത്ത സിനിമകളിലെ വേഷങ്ങള്‍ ഇനിയും നമ്മളെ ചിരിപ്പിക്കും,ചിന്തിപ്പിക്കും.
ആദരാഞ്ജലികളോടെ,
ഫിലീംകോര്ട്ട്.