സംഗീത സംവിധായകന് അര്ജുനന് മാസ്റ്ററുടെ ഭാര്യ ഭാരതി അന്തരിച്ചു.
ഒരു വര്‍ഷത്തെ ഇടവേള അര്ജുനന് മാസ്റ്റര്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ പ്രിയ പത്നി ഭാരതിയും ഈ മണ്ണിനോട് വിടപറഞ്ഞിരിക്കുന്നു.84 വയസ്സുകാരനായ അര്ജുനന് മാസ്റ്റര്‍ 2020 ഏപ്രിലില്‍ ആയിരുന്നു വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.വളരെ കഷ്ടത നിറഞ്ഞ ബാല്യത്തില്‍ നിന്നാണ് അര്ജുനന് മാസ്റ്റര്‍ സംഗീത ലോകത്തേക്കെത്തിയത്.1950 മുതല്‍ 2010 വരെ അദ്ദേഹം കലാരംഗത്ത് സജീവമായി.വിവാഹ ശേഷം എല്ലാറ്റിനും കൂട്ടായി ഭാരതിയും ഉണ്ടായിരുന്നു.ഒരു വര്‍ഷത്തിന്റെ വിരഹജീവിതം കഴിഞ്ഞ് അര്ജുനന് മാസ്റ്ററുടെ അടുത്തേക്ക് ഭാരതിയും യാത്രയായിരിക്കുന്നു.79 വയസ്സിലെത്തിയ ഭാരതിയും വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചിരിക്കുന്നത്.സംസ്കാര ചടങ്ങുകള്‍ പള്ളുരുത്തി പൊതു ശ്മശാനത്തില്‍ നടത്തി.അര്ജുനന് ഭാരതി ദമ്പതികള്‍ക്ക് 5 മക്കളാണ്.അശോകന്,അനി,രേഖ,നിമ്മി,ശ്രീകല.
ഭാരതി അമ്മയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ഞങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.