സംവിധായകന്റെ നെഞ്ചിലാണ് മമ്മുട്ടി ചവിട്ടിയത്. തെറിച്ചുവീണ ആ ചിത്രം വിജയിച്ചു.
നല്ലൊരു മടങ്ങി വരവിന് മലയാള സിനിമ സാക്ഷിയായി. മമ്മുട്ടിയെന്ന മെഗാസ്റ്റാറിന്റെ ഷൈലോക്ക് വന്‍ വിജയമായി വലിയ മാറ്റമെന്താ
ണെന്ന് ചോദിച്ചാല്‍ ഒരു മാറ്റവുമില്ല. മമ്മുട്ടിയെ സ്നേഹിക്കുന്നവര്‍ സിനിമ ഏറ്റെടുത്തു. തമിഴില്‍ രജനീകാന്തം സുര്യയും ചെയ്യുന്നത്
പോലെ അഞ്ഞൂറാളുകളെ മമ്മുട്ടി നിലം പരിശ്ശാക്കുന്നുണ്ട്.എന്നാല്‍ ആ ലുക്കും ആക്ഷനും ആരാധകര്‍ക്ക് പെരുത്തിഷ്ടമായി. സിനിമയുടെ
വിജയത്തിന് പിന്നാലെയാണ് ഷൂട്ടിങ്ങ് റെഷ് ആരാധകര്‍ക്കായി നവ മാധ്യമത്തില്‍ ഷൈലോക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റ്
ചെയ്തത്.അതാണിപ്പോള്‍ വയറലായിരിക്കുന്നത്.
അജയ് വാസുദേവ് എന്ന സംവിധായകനാണ് മമ്മുട്ടിയെ ഷൈലോക്ക് ആക്കിയത്.ആ അജയിന്റെ നെഞ്ചില്‍ തന്നെ മമ്മുട്ടി ചവിട്ടുന്നതിന്റെയും അജയ് തെറിച്ചു വീഴുന്നതിന്റെയും സീനുകളാണ് പ്രചരിക്കുന്നത് . ഈ ചിത്രത്തില്‍ മമ്മുട്ടിക്ക് വില്ലനായ് എത്തുന്നത് സംവിധായകന് അജയ് വാസുദേവ് തന്നെയാണ്. എന്തായാലും ആ ചവിട്ടിന്റെ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തു എന്നതാണ് സത്യം.ബിബിന്‍
മോഹന്‍ ,അനീഷ് എന്നിവരുടെ തിരക്കഥയായിരുന്നു ഷൈലോക്ക്.
മമ്മുട്ടിക്ക് ഇടംവലമായി ഹരീഷ് കണാരന്,ബൈജു എന്നിവരും,കൂടാതെ സിദ്ദിഖ്,മീന,തമിഴ് നടന് രാജ് കിരണ്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവെച്ചത്.