സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ചലച്ചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍.
ഇരു വിഭാഗവും ചേര്‍ന്ന് സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് ഹര്‍ജിയെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ കോടതി വിട്ടയച്ചു.
സിനിമ നിര്‍മ്മിക്കാന്‍ 7 കോടി 53ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തി എന്നാരോപിച്ച് ശ്രീവത്സം ഗ്രൂപ്പ് ഉടമ കളര്‍കോഡ് രാജവത്സത്തില്‍ എം.കെ.രാജേന്ദ്രന് പിള്ള നല്കിയ പരാതിയിലാണ് സൗത്ത് CIഎസ്.സനിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ വസതിയില്‍നിന്ന് ശ്രീകുമാര്‍ മേനോനെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.2016 മെയ്മാസം മുതല്‍ ഡിസംബര്‍ വരെ രാജേന്ദ്രന് പിള്ളയുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം വാങ്ങി എന്നാണ് പരാതി.
പ്രമുഖ നടീനടന്മാര് അഭിനയിക്കുന്ന സിനിമ നിര്‍മ്മിക്കാമെന്നും ഇരട്ടിതുക തിരികെ നല്‍കാമെന്നും പ്രലോഭിപ്പിച്ച് പണം വാങ്ങി എങ്കിലും സിനിമ നിര്‍മ്മിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നാണ് പരാതി.പണം തിരികെ ലഭിച്ചതായി പരാതിക്കാരന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇരു വിഭാഗവും ചേര്‍ന്ന് ഒത്തുതീര്‍പ്പ് ഹര്‍ജി സമര്‍പ്പിച്ചതോടെ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രജനി തങ്കപ്പന് ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു.നല്‍കാനുള്ള തുകയ്ക്ക് ചെക്കുകള്‍ നല്‍കിയതോടെ കേസ് ഇല്ലാതായെന്ന് ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന് KT അനീഷ് മോന് പറഞ്ഞു.സിനിമാനിര്മ്മാണത്തിനല്ല സംയുക്തമായ പരസ്യകമ്പനി തുടങ്ങാനാണ് പണം വാങ്ങിയതെന്നും പറഞ്ഞു.
ഫിലീം കോര്‍ട്ട്.