സിനിമക്ക് ഇന്നും ഒരാളെക്കൂടി നഷ്ടപ്പെട്ടു – ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും.
ഇന്നലെ മരണത്തിന് കീഴടങ്ങിയത് സ്റ്റണ്ട് മാസ്റ്റര്‍ നിത്യാനന്ദം ആയിരുന്നു.300 ലേറെ ചിത്രങ്ങളില്‍ ഫൈറ്റ് രംഗങ്ങള്‍ ചെയ്ത ബോക്സര്‍ നിത്യ സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയുടെ ശിഷ്യനായിരുന്നു.അതിന് ശേഷം സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച നിത്യ കോവിഡിനെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഈ മരണവാര്‍ത്തയും തമിഴ് നാട്ടില്‍ വെച്ച് തന്നെയാണ് നടന്നിരിക്കുന്നത്.കമലഹാസനെ വെച്ച് ചെയ്ത ചിത്രങ്ങളിലൂടെയാണ് ജി.എന്‍.രംഗരാജന് ഉയരങ്ങളിലേക്കെത്തുന്നത്.കമലഹാസന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായ കല്ല്യാണ രാമന്,മീണ്ടും കോകില,കടല്‍ മീന്കള്,എല്ലാം ഇമ്പമയം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രംഗരാജനായിരുന്നു.പ്രശസ്തിയിലേക്ക് ഉയര്‍ന്നെങ്കിലും അദ്ദേഹം എളിമയോടെയാണ് ജീവിച്ചത്.രംഗരാജന് 90 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചിക്തിത്സയിലായിരുന്നു മരണത്തിന് കീഴടങ്ങി.
അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ കുമാരവേല്നാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.ആരാധകരും അണിയറ പവര്‍ത്തകരും ദു:ഖം രേഖപ്പെടുത്തി.ഒപ്പം ഞങ്ങളും ആദരാഞ്ജലികളര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.