സിനിമക്ക് വലിയ നഷ്ടം സേതുമാധവന് അന്തരിച്ചു, മോഹലാല്‍, മമ്മുട്ടി, മഞ്ജു നേരിട്ടെത്തി …..

മലയാള സിനിമക്ക് മഹാ ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന് കെ.എസ്.സേതുമാധവന് അന്തരിച്ചു 94 വയസ്സായിരുന്നു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേല്‍ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. ഓടയില്‍ നിന്ന്, ഓപ്പോള്, ചട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നല്കി വഴി തെളിച്ച സംവിധായകനായിരുന്നു സേതുമാധവന്.
മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനായിരുന്നു അദ്ദേഹം. പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്.
1960 ല്‍ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ എസ് സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.
പിന്നീട് 60 ഓളം സിനിമകള്‍ കെ എസ് സേതുമാധവന് സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു.
വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്.
എല്ലാം കൊണ്ട് ഇതിഹാസം എന്ന വിശേഷണത്തിന് അര്‍ഹനാണ് കെ എസ് സേതുമാധവനെന്ന് നടി മഞ്ജു വാര്യര്‍ അനുസ്മരിക്കുന്നു. മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന് ശ്രീ കെ.എസ് സേതുമാധവന് സാറിന് ആദരാഞ്ലികള്.
മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്നുമാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. കെ എസ് സേതുമാധവന്റെ ഫോട്ടോയും മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നു.
‘അവിടത്തെ പോലെ ഇവിടെയും എന്ന സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ മത്സരിച്ച് അഭിനയിച്ച ചിത്രമാണ്. ഈ ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ആദരാഞ്ജലികളോടെ FC