സിനിമക്ക് വീണ്ടും കനത്ത നഷ്ടം കണ്ണീരുണങ്ങുന്നില്ല -വി.ജയറാമും അന്തരിച്ചു.
പ്രശസ്ത ഛായാഗ്രാഹകന്‍ വി.ജയറാം അന്തരിച്ചു.70ാംമത്തെ വയസ്സായിരുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം.ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ചത്.രണ്ട് മക്കളുണ്ട്.തെലുങ്ക്,മലയാളം ,തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.
എം ടി ആര്,നാഗേശ്വരറാവു,കൃഷ്ണ,ചിരഞ്ജീവി,നന്ദമൂരി ബാലകൃഷ്ണ,മോഹന്‍ബാബു,മോഹന്‍ലാല്‍,മമ്മുട്ടി,സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം എല്ലാം തന്നെ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.ദേവാസുരം,1921,ആവനാഴി,മൃഗയ തുടങ്ങിയ മലയാള സിനിമകളുടെ ഛായാഗ്രാഹകന്‍ ജയറാം ആയിരുന്നു.
മലയാളത്തില്‍ ഐ വി ശശിക്കൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളും ചെയ്തിട്ടുള്ളത്.തെലുങ്കില്‍ കെ.രാഘവേന്ദ്ര റാവു സംവിധാനം നിര്‍വഹിച്ച പല പ്രശസ്ത ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ആദരാഞ്ജലികളോടെ ,
ഫിലീം കോര്‍ട്ട്.