സിനിമക്ക് വീണ്ടും നഷ്ടം-കമലഹാസനെ താരമാക്കിയ ഇദ്ദേഹവും മരണത്തിന്റെ വഴിയേ പോയി.
കമലഹാസന്റെ ആദ്യ മലയാളചിത്രമായ ‘കന്യാകുമാരി’ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച KSRമൂര്‍ത്തി 87ാംമത്തെ വയസ്സില്‍ അന്തരിച്ചു.സംസ്കാരം നടത്തി.സംവിധായകന് KS സേതുമാധവന്റെ ഇളയസഹോദരനാണ്.
ചിത്രാഞ്ജലി ഫിലീംസ്,ചിത്രകലാകേന്ദ്രം,ഗജേന്ദ്രാ ഫിലീംസ് എന്നിവയുടെ ബാനറില്‍ മൂര്‍ത്തി നിര്‍മ്മിച്ച പല സിനിമകള്‍ക്കും കേന്ദ്ര കേരള സര്ക്കാറുകളുടേതടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
സത്യന് നായകനായ ഒരു പെണ്ണിന്റെ കഥ,ഇന്‍ക്വിലാബ് സിന്ദാബാദ്,പ്രേം നസീറിന്റെ പണിതീരാത്ത വീട്,അഴകുള്ള സെലീന,മയിലാടുംകുന്ന്,തമിഴില്‍ എം.ജി.ആറിന്റെ നാളൈനമതെ.സത്യരാജിന്റെ ഏണിപ്പടികള്‍ എന്നിവയുടെ നിര്‍മ്മാതാവാണ്.
1934 നവംബര്‍മാസം 13ന് പാലക്കാട്ട് ജനിച്ച മൂര്‍ത്തി 2000ത്തിലാണ് പോത്തന്നൂരില്‍ താമസം തുടങ്ങിയത്.മകള്‍ K.R.വിജയലക്ഷ്മി മരുമകന് CRമനോജ്.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.