സിനിമയില്‍നിന്ന് ഒരു മരണം കൂടി, നടന് പീറ്റര്‍ മരിച്ചു അസുഖമായി കിടപ്പിലായിരുന്നു ….
ഹോളിവുഡ് സംവിധായകനും നടനും നിര്‍മ്മാതാവുമായ പീറ്റര്‍ ബൊഗ്ഡോനൊവിച്ച് അന്തരിച്ചു എണ്‍പത്തിരണ്ട് വയസ്സായിരുന്നു.1939 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് കിങ്സ്റ്റണിലായിരുന്നു ജനനം,
രണ്ടു ഭാര്യമാരായിരുന്നു താരത്തിന്. 1962 ല്‍ ആദ്യവിവാഹം പോളി പ്ലേറ്റനുമായിട്ടായിരുന്നു, അത് 1971 ല്‍ വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും 1988 ല്‍ ലൂയിസ് സ്റ്റാര്ട്ടനെ വിവാഹം കഴിച്ചു, അതും വേര്‍പിരിഞ്ഞു 2001 ല്‍ രണ്ട് മക്കളാണ് താരത്തിന്.
വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വോയേജ് ടു ദി പ്ലാനറ്റ് ഓഫ് പ്രീഹിസ്റ്റോറിക് വിമണ്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് ബൊഗ്ഡോനൊവിച്ച് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ടാര്‍ഗറ്റ്, ദ ലാസ്റ്റ് പിക്ചര്‍ ഷോ, പേപ്പര്‍ മൂണ്‍, സെയിന്റ് ജാക്ക്, ഷി ഈസ് ഫണ്ണി ദാറ്റ് വേ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ദ ലാസ്റ്റ് പിക്ചര്‍ ഷോയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ബാഫ്ത പുരസ്കാരം ലഭിച്ചു. ഒട്ടേറെ സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിവിഷന്‍ സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. ആദരാഞ്ജലികളോടെ FC