സിനിമയില്‍ നിന്ന് മൂന്ന് അനില്മാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ദുരന്തങ്ങള്‍ നിലക്കുന്നില്ല.തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. കരുത്തരായ എത്ര നടന്മാര് ഇല്ലാതായി.ചെറിയ ഇടവേളയില്‍ നഷ്ടപ്പെട്ട മൂന്ന്
അനില്‍ എന്ന നടന്മാര് ഇവരെല്ലാമാണ്.2020 ജൂലൈ 30ന് ആദ്യം നഷ്ടപ്പെട്ടതും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണമായതും നടന് അനില്‍ മുരളിയുടെതായിരുന്നു.ക്യാരക്ടര്‍ റോളുകളില്‍ തുടങ്ങിയ അദ്ദേഹം ആസ്റ്റര്‍ മെഡി സിറ്റിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്.ഭാര്യ സുമ മുരളി,മക്കള്‍ അരിന്ധതി മുരളി,ആദിത്യ മുരളി.
രണ്ടാമത്തെ അനില്‍ -അനില്‍ നെടുമങ്ങാടായിരുന്നു.ക്രിസ്മസ് ദിവസം തൊടുപുഴ ഷൂട്ടിങ് ലൊക്കേഷനിലെ മലങ്കര ഡാമില്‍ മുങ്ങികുളിച്ചതായിരുന്നു.പക്ഷെ ആ കുളി അവസാനത്തേതായി.നഷ്ടപ്പെട്ടത് കരുത്തുറ്റ അഭിനയ പ്രതിഭയെ ആയിരുന്നു.അനിലിന്റെ പ്രതീക്ഷിക്കാതെയുള്ള മരണത്തില്‍ സത്യത്തില്‍ മലയാളികള്‍ പൊട്ടിക്കരഞ്ഞു.അതിനുള്ള പ്രധാന കാരണം ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന് പലരും കണ്ടാസ്വദിച്ച സിനിമയായിരുന്നു അയ്യപ്പനും കോശിയും.അതിലെ CI സതീഷിനെ എങ്ങനെ കൈയ്യൊഴിയാന്‍ ആരാധകര്‍ക്ക് കഴിയും.
അതിന് പിന്നാലെയിതാ മൂന്നാമത്തെ അനിലിനെയും നഷ്ടപ്പെട്ടിരിക്കുന്നു.അനില്‍ പനച്ചൂരാന് എന്ന മഹാനായ കവിയുടെ അന്ത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല.ഇന്നലെ രാത്രിയില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത വലിയ വേദനയോടെയാണ് കേരളം കേട്ടത്.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.കോവിഡ് ചികിത്സയിലായിരുന്നു.ഇനിയില്ല മനോഹരമായ കവിതകള്‍ മീട്ടാന്‍ അനില്‍ പനച്ചൂരാന്.ഭാര്യ മായ,മക്കള്‍ മൈത്രേയി,അരുണ്‍.
ഇനിയില്ല നമുക്ക് അനില്‍ മുരളിയും അനില്‍ നെടുമങ്ങാടും അനില്‍
പനച്ചൂരാനും.ഓര്‍മ്മപ്പൂക്കള്‍ സമര്‍പ്പിച്ചു കൊണ്ട്.
ഫിലീം കോര്‍ട്ട്.