സിനിമ മിമിക്രി നടന്റെ മരണത്തില്‍ ഞെട്ടിത്തരിച്ച് താരങ്ങള്‍-
ഷട്ടില്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരണം.
ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാന്‍ വ്യായാമമാണ് ഉത്തമം എന്ന വിശ്വാസത്തിലാണ് പലരും പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടുന്നത്.അത്തരത്തില്‍ തന്നെയായിരുന്നു കലാഭവന്‍ കബീര്‍ ഷട്ടില്‍ കളിക്കാന്‍ തുടങ്ങിയത്.എന്നാല്‍ ആ കളി അദ്ദേഹത്തെ തന്നെ കൊണ്ട് കടന്ന് കളയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
വൈകീട്ട് കബീര്‍ അടക്കമുള്ള കളിക്കാരുടെ സംഘം ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഷട്ടില്‍ അക്കാദമിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിക്കും മുമ്പേ അദ്ദേഹത്തെ മരണം തട്ടിയെടുക്കുകയായിരുന്നു.
കലാഭവന്‍ മണിയെ മണിയാക്കാന്‍ ഏറ്റവും വലിയ ത്യാഗം സഹിച്ചതും സഹായിച്ചതും കലാഭവന്‍ കബീറായിരുന്നു.മാരുതി കാസറ്റിലൂടെ മണിയും കബീറും ചേര്‍ന്നിറക്കിയ നാടന്‍ പാട്ടുകളാണ് മണിയുടെ അടിത്തറ.മണിക്ക് ആദ്യമായി കാറ് സമ്മാനമായി നല്കിയതും കലാഭവന്‍ കബീറായിരുന്നു.ആദ്യം മണിക്ക് കിട്ടിയ കാര്‍
സെന്‍ ആയിരുന്നു.
നിരവധി ഗായകര്‍ക്കും താരങ്ങള്‍ക്കും വഴികാട്ടിയായ കലാഭവന്‍
കബീറിന്റെ ദേഹ വിയോഗം ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.
KKTM ഗവണ്മെന്റ് കോളേജില്‍ നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്തിരുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സജ്ജീവ സാന്നിധ്യമായിരുന്നു കബീര്‍.45ാം വയസ്സിലാണ് അദ്ദേഹം നമ്മെവിട്ട് പിരിഞ്ഞിരിക്കുന്നു എന്നത് വേദന വര്‍ദ്ധിപ്പിക്കുന്നു.
ഭാര്യയും രണ്ട് മക്കളുമാണ് താരത്തിന്.കലാകുടുംബത്തില്‍ നിന്ന്
അടര്‍ന്ന് വീണ കബീറിന് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.