സിനിമ സീരിയൽ നടി പ്രവീണയുടെ അച്ഛൻ മരിച്ചു, ദുഃഖത്തിൽ കുടുംബം ആശ്വസിപ്പിച്ച് താരങ്ങൾ
മലയാളികളുടെ പ്രിയതാരം പ്രവീണയുടെ ദുഃഖത്തിൽ എല്ലാവരും അനുശോചനം രേഖപ്പെടുത്തി, കഴിഞ്ഞ ദിവസമാണ് നടി പ്രവീണയുടെ അച്ഛൻ എൻ രാമചന്ദ്രൻ പിള്ള വിടവാങ്ങിയത്, അദ്ദേഹം എം ജി യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു, വിരമിച്ചതിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
തിരുവനന്തപുരം, തിരുമല, ജ്യോതി നഗർ ഗൗരി ശങ്കരത്തിലായിരുന്നു താമസം അവിടെ വെച്ചു തന്നെയാണ് എൺപതാം വയസ്സിൽ വിടവാങ്ങിയതും, ഷൂട്ടിങ്ങ് തിരക്കുകളിലെല്ലാം പ്രവീണക്ക് അച്ഛന്റെ തണലായിരുന്നു ആശ്വാസം. മക്കളെ നോക്കാനും കുടുംബത്തെ സഹായിക്കാനും എന്നും തുണയായിരുന്ന അച്ഛന്റെ വേർപാട് അതു കൊണ്ടു തന്നെ വലിയ നഷ്ടമാണ് പ്രവീണക്ക്,
മരണ വിവരമറിഞ്ഞു സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ, സിനിമാ, സീരിയൽ രംഗത്തുനിന്നും പ്രവീണയെ ആശ്വസിപ്പിക്കാൻ എല്ലാവരും എത്തി ആദരാഞ്ജലികളോടെ FC