സീരിയലിലെ കറുത്ത മുത്തിന് കുഞ്ഞ് പിറന്നു.എല്ലാത്തിനുംപിന്നില്‍ സഹ സംവിധായകന്.
മുത്ത് കറുത്തതൊന്നുമായിരുന്നില്ല.സീരിയലിന്റെ കഥാപാത്രത്തെ
അനശ്വരമാക്കാന്‍ ചായം പൂശിയാണ് കറുത്തമുത്തായി അഭിനയിക്കാന്‍ ദര്ശനദാസ് എത്തിയത്.കറുത്തമുത്തിനെ ആരാധകര്‍ക്കും വലിയ ഇഷ്ടമായി.അത് കഴിഞ്ഞാണ് സുമംഗലീ ഭവ എന്ന സീരിയലിലേക്ക് എത്തുന്നത്.അവിടെ ദര്‍ശനയെ ഇഷ്ടപ്പെട്ട് സ്വന്തമാക്കാന്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.ഈ സീരിയലിലെ സഹ സംവിധായകന് അനൂപ്.സീരിയലിന്റെ പേര് പോലെ തന്നെയായി പിന്നീടുള്ള കാര്യങ്ങള്‍.2019ല്‍ ദര്‍ശന ദാസിനെ അനൂപ് തന്റെ ഭാര്യയാക്കി.
2019 ഡിസംബര്‍ 9ന് നടന്ന വിവാഹത്തിലൂടെ 2021 ജനുവരി 22 ആകുംമ്പോഴേക്കും ഒരു കുഞ്ഞു പിറന്ന സന്തോഷത്തിലാണ് താര
കുടുംബം.തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരവും 8ാം മാസത്തിലെ അവസ്ഥയുമെല്ലാം ദര്‍ശന ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.പ്രസവശേഷം തനിക്കൊരു ആണ് കുഞ്ഞ് പിറന്നു എന്നും അവര്‍ പോസ്റ്റിട്ടു മാത്രമല്ല കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ള ഒരു ഫോട്ടോയും.അതിന് മുമ്പ് നിറവയറില്‍ നില്ക്കുമ്പോള് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിക്കുറിപ്പിതായിരുന്നു.നിന്നെ കാണാനായി കാത്തിരിക്കാന്‍ വയ്യ വേഗം വരൂ എന്ന്.
എന്തായാലും ഉണ്ണിവാവ എത്തിയതിന്റെ സന്തോഷത്തിലാണ്
അനൂപും ദര്‍ശനയും.ഈ വിവരമറിഞ്ഞ് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകരും.കറുത്ത മുത്ത്,സുമംഗലീ ഭവ:,മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ദര്‍ശനയും ജനപ്രിയ നടിയാകുന്നത്.ഉണ്ണിവാവക്ക് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്ന് കൊണ്ട്…
ഫിലീം കോര്‍ട്ട്.