സീരിയല്‍ നടി ചിത്രയുടെ മരണം-കാമുകന്റെ ഫോണ്‍ സംഭാഷണം പുറത്ത്-ആ പാവത്തിനെ.
ആരെയും അളക്കാന്‍ കഴിയില്ലല്ലൊ.അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ ഇന്നും ചിത്ര ജീവിച്ചിരിക്കുമായിരുന്നു.കാമുകന് ഒപ്പം കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് അമ്മ പറഞ്ഞതാണ് വേണ്ട മോളെ അവന് നിനക്ക് ചേരില്ലെന്ന്.മൂത്തവര്‍ ചേരില്ലെന്ന് പറഞ്ഞ് ഉപദേശിക്കുന്നത് സ്വന്തമാക്കുക എന്നതാണ് പ്രണയത്തിന്റെ ഒരു ശൈലി.അത്തരത്തില്‍ ഒരു കുരുക്കില്‍പ്പെടുകയായിരുന്നു ചിത്ര.
ഹേമന്ദ് ഒപ്പം കൂടിയത് തനിക്കൊരു കരുത്താകുമെന്നാണ് ആദ്യം കരുതിയത്.അതുകൊണ്ട് തന്നെ വേണ്ടിടത്തും വേണ്ടാത്തിടത്തും
ഹേമന്ദിനെയും കൊണ്ട് ചിത്ര പോയി പലരെയും പരിചയപ്പെടുത്തി.
സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഭക്ഷണവും യാത്രയുമെല്ലാം ചിത്രക്കൊപ്പമായതോടെ ഹേമന്ദ് പതുക്കെ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങി.ഇതെല്ലാം തിരിച്ചറിഞ്ഞ ചിത്രയുടെ അമ്മ മകളെ വിളിച്ചു പറഞ്ഞു വൈകീട്ടില്ല ഓടിച്ച് വിട്ടേക്ക് എന്ന്.
ഹേമന്ദിനോട് അമ്മ വഴക്കടിച്ചു എന്റെ മകളെ ഒഴിവാക്കിപോകാന്‍
പറഞ്ഞ്.പക്ഷെ കറവയുള്ള പശുവിനെ പോലെയാക്കി ഹേമന്ദ്
ചിത്രയെ വെച്ച് ജീവിക്കുകയായിരുന്നു.ഇഷ്ടപ്പെടാത്തത് കണ്ടാല്‍
സെറ്റില്‍ നിന്ന് ചിത്രയെ വഴക്ക് പറയുക.ആരോടെങ്കിലും മിണ്ടിയാല്‍ ചിരിച്ചാല്‍ പ്രശ്നങ്ങള്‍.മരിക്കുന്നതിന്റെ കുറച്ച് മുമ്പാണ്
വീട്ടില്‍ നിന്ന് ചിത്ര വഴക്കുണ്ടാക്കി ചെന്നൈയിലെ ഹോട്ടല്‍ മുറിയിലേക്ക് താമസം മാറിയത്.അവിടെക്ക് ഹേമന്ദും വന്നു.
മരണ ദിവസം സെറ്റില്‍ വെച്ച് സഹ നടനൊപ്പം ചിത്ര നൃത്തം ചെയ്തതിന് വഴക്കുണ്ടാക്കി ഇത് ശരിക്കും ചിത്രക്ക് അപമാനമായി.ആ
വരവില്‍ ഹോട്ടല്‍ മുറിയില്‍ കയറി കതകടച്ച് തൂങ്ങി മരിക്കുകയായിരുന്നു.ഡിസംബര്‍ 9 നായിരുന്നു ചിത്ര ആത്മഹത്യ ചെയ്തത്.ഉടന്‍
ഹേമന്ദ് തന്റെ സുഹൃത്തിനെ വിളിച്ചു പറഞ്ഞ ഫോണ്‍ സംഭാഷണം
ഇങ്ങനെ-സഹതാരത്തോടൊപ്പം നൃത്തം ചെയ്തത് താന്‍ ചോദ്യം ചെയ്തെന്നും ഹോട്ടലില്‍ കയറി കതകടച്ച് ഇങ്ങനെ ഒരു കടുംകൈ
ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് പറയുന്നത് ഇത് പോലീസ്
കണ്ടെടുത്തു.ഹേമന്ദിനെതിരെ സുഹൃത്തും മൊഴി നല്കി.ക്രൂരമായ
രീതിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.ചിത്ര മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയാണെന്നുമാണ് മൊഴി.
ഹേമന്ദ് ഈ കേസ്സില്‍ ജയിലിലാണ്.മാനസികമായി പീഡിപ്പിച്ച്
ഹേമന്ദ് കൊന്നതാണ് പാവത്തെ.
ഫിലീം കോര്‍ട്ട്.