സീരിയല്‍ നടി മൃദുല ഗര്‍ഭിണി, പോസറ്റീവ് റിസള്‍ട്ട് ഉയര്‍ത്തി കാണിച്ച് യുവ.. എല്ലാം വളരെപ്പെട്ടെന്ന് …..
കഴിവ് തെളിയിച്ചെന്ന അഹങ്കാരമാണോ ഇങ്ങനെ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാനെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, കുറച്ചു അഹങ്കാരമാകാം എന്നു പറയുന്നവരുമുണ്ട് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തം, ഒരച്ഛനാകുന്നതിന്റെ ത്രില്ലിലാണ് നടന് യുവ, കഴിഞ്ഞ വര്‍ഷമായിരുന്നു താരങ്ങള്‍ വിവാഹിതയായത്. സീരിയല്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന യുവ കൃഷ്ണയും, മൃദുലയും. ഇരുവരും തമ്മില്‍ ഏറെ നാളായി പരിചയമുണ്ടായിരുന്നു. എങ്കിലും ഇവര്‍ തമ്മില്‍ ഒരു പ്രണയം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ആണ് രണ്ടുപേരുടെയും വീട്ടില്‍ വിവാഹം ആലോചിച്ചു തുടങ്ങിയത്. ഈ കാര്യം ഇവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന രേഖ രതീഷ് അറിഞ്ഞു. രേഖ ആണ് എന്തുകൊണ്ട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹം കഴിച്ചു കൂടാ എന്ന് ആദ്യമായി ചോദിക്കുന്നത്. അങ്ങനെയാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. ഇന്ന് മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോടികളില്‍ രണ്ടുപേര്‍ ആണ് ഇവര്‍.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ഇരുവരും. കുറച്ചു മുന്‍പ് ആണ് ഇവര്‍ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തിയത്. താന്‍ അമ്മയാകാന്‍ പോകുന്നു എന്ന വിശേഷം ആയിരുന്നു മൃദുല പങ്കുവെച്ചത്. യുവ കൃഷ്ണയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ടായിരുന്നു മൃദുല ഈ വിശേഷം പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരു ഹെല്‍ത്തി ബേബി തന്നെ ജനിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്. അതേസമയം ഈ സന്തോഷം അധികം നീണ്ടു നിന്നില്ല. മറ്റൊരു സങ്കട വാര്‍ത്ത താരം പങ്കുവെക്കുകയായിരുന്നു.
താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പരമ്പരയാണ് തുമ്പപൂവ്. ഈ പരമ്പരയില്‍ നിന്നും താരം പിന്‍വാങ്ങുകയാണ്. ഗര്‍ഭിണിയായ പശ്ചാത്തലത്തിലാണ് താരം പരമ്പരയില്‍ നിന്നും പിന്‍വാങ്ങുന്നത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ ആരാധകര്‍ എല്ലാം തന്നെ വലിയ സങ്കടത്തിലാണ്. എല്ലാ സന്തോഷവും ഒന്നിച്ചനുഭവിക്കാന്‍ കഴിയില്ലല്ലോ, നല്ല വാവക്കായ് കാത്തിരിക്കുക FC