സീരിയല്‍ നടി സുന്ദരിക്കും ഏഴ് കുടുംബാംഗങ്ങള്‍ക്കും കൊറോണ! വിയര്‍ത്ത് കുളിച്ച് സീരിയല്‍.
മിനി സ്ക്രീനിലെ ആരാധകരുടെ കണ്ണിലുണ്ണിയാണ് മോഹേന
കുമാരിസിംഗ്. താര സുന്ദരിക്കും കുടുംബത്തിലെ ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതറിഞ്ഞ് സീരിയലിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്.ഹിന്ദി സീരിയലിലെ സുന്ദരിക്കുട്ടിയാണ് മോഹേന കുമാരി സിംഗ്.യേ റിഷ്താ ക്യാ കഹലാതെ ഹൈ എന്ന സീരിയലിലൂടെ മിനി സ്ക്രീന്‍ ആസ്വാദകരുടെ മനം കവരുകയായിരുന്ന മോഹേന,മോഹേനയുടെ ഭര്‍ത്താവ് സുയേഷ് റാവത്ത്. ഭര്‍തൃപിതാവും ഉത്തരാഘണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്.അമ്മായിയമ്മ അമൃത റാവത്ത് എന്നിവര്‍ ചേര്‍ത്ത് കുടുംബത്തില്‍ മൊത്തം ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഋഷികേശിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് എല്ലാവരും.അമ്മായിയമ്മ അമൃത റാവത്തിനാണ് ആദ്യം രോഗം കണ്ടെത്തിയത്.ബാക്കിയുള്ളവര്‍ ക്വാറന്റീനിലായിരുന്നു.പിന്നീട് ഇവരുടെ ശ്രവം പരിശോധിച്ചതോടെയാണ് മോഹേന അടക്കമുള്ളവരില്‍ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു മോഹേനയെ സുയേഷ് റാവത്ത് സ്വന്തമാത്തിയത്.
എന്തായാലും ഈ കുടുംബവും ലോകവും വേഗം കൊറോണയില്‍
നിന്ന് മുക്തമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.