സുരേഷ് ഗോപിയും ഗോകുല്‍ സുരേഷ് ഗോപിയും ഒന്നിച്ച്-ജോഷിയുടെ മരണമാസ് ചിത്രത്തില്‍.
അങ്ങനെ ആ ചരിത്രമുഹൂര്‍ത്തത്തിന് ഇനി കുറച്ച് കൂടി കാത്തിരുന്നാല്‍ മതി.അച്ഛനും മകനും ഒന്നിച്ചെത്തുന്ന ആ സുന്ദര മുഹൂര്‍ത്തം ഒരുക്കുന്നത് സംവിധായകന് ജോഷിയാണ്.പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്.സുരേഷ് ഗോപിയും മകന് ഗോകുലുമാണ് ഇതില്‍ നായകന്മാര്.ആരാധകര്‍ ആഗ്രഹിക്കുന്ന അച്ഛന് മകന് ടീം ഇനി വരാനുള്ളത് മമ്മുട്ടി ദുല്‍ഖര്‍,മോഹന്‍ലാല്‍ പ്രണവ് ആയിരുന്നു.പ്രണവ് ബാലതാരമായി ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനോടൊപ്പം പ്രണവുമുണ്ട്.
തന്റെ 252ാം ചിത്രത്തിലാണ് സുരേഷ് ഗോപി പാപ്പനായി വേഷമിടുന്നത്.സുരേഷ്ഗോപി ജോഷി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ലേലം,വാഴുന്നോര്‍,പത്രം തുടങ്ങിയവ.പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണ് പാപ്പന്,ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്.
സണ്ണിവെയ്ന്,നിത പിള്ള,നൈല ഉഷ,ആശ ശരത്ത്,കനിഹ,ചന്ദുനാഥ്,വിജയരാഘവന്,ടിനിടോം,ഷമ്മിതിലകന്‍ തുടങ്ങി വമ്പന്‍ താരനിര സുരേഷ് ഗോപിക്കും ഗോകുലിനുചുറ്റം അണിനിരക്കും.
ഫിലീം കോര്‍ട്ട്.