സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ രമേഷ് ബാബു മരിച്ചു, താങ്ങാനാകാതെ ആരാധകര്‍….
മുന്‍കാല നടനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസായിരുന്നു. 1965 ഒക്ടോബര്‍ 13 ന് ചെന്നെയിലായിരുന്നു ജനനം, കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നിര്‍മ്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മുത്ത മകനാണ്. തെലുങ്ക് നടന് മഹേഷ് ബാബു സഹോദരനാണ്.1974 ല്‍ അല്ലൂരി സീതാരാമരാജു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലെത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997 ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മ്മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അര്ജുന്, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്‍മ്മിച്ച ചിത്രങ്ങള്‍. മൃദുലയാണ് രമേഷ് ബാബുവിന്റെ ഭാര്യ. മക്കള്‍ ജയകൃഷ്ണ ഖട്ടമനേനി, ഭാരതി ഖട്ടമനേനി.. മഹേഷ് ബാബുവിനെ കൂടാതെ പ്രിയദര്‍ശിനി ഖട്ടമനേനി, മഞ്ജുള ഖട്ടമനേനി, പത്മാവതി ഖട്ടമനേനി എന്നിവരാണ് സഹോദരങ്ങള്‍ അനുശോചനം അറിയിച്ച താരങ്ങള്‍ക്കൊപ്പം ഞങ്ങളും ആദരാഞ്ജലികര്പ്പിക്കുന്നു. FC