സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന് മരിച്ചു.-വേദനയടക്കാനാവാതെ താരങ്ങള്‍.
തമിഴ് സിനിമലോകം ഞെട്ടലോടെ ഏറ്റെടുത്ത മരണവാര്‍ത്തയാണ് തമിഴ് സൂപ്പര്‍ ഹിറ്റ് സംവിധായകന് താമിരയുടേത്.കോമഡി സൂപ്പര്‍ സ്റ്റാര്‍ വിവേകിന് പിന്നാലെ മരണത്തിന് കീഴടങ്ങുന്ന സിനിമയിലെ പ്രമുഖനാണ് താമിര.കെ.ബാലചന്ദ്രനെയും ഭാരതി രാജയെയും ഒരുമിച്ചഭിനയിപ്പിച്ചത് താമിരയായിരുന്നു.രെട്ടൈസുഴി
എന്ന ചിത്രം ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രവും.ഈ ഹിറ്റിനെ തുടര്‍ന്ന് അതിവേഗം പ്രശസ്തിയിലേക്കെത്താന്‍ താമിരക്ക് കഴിഞ്ഞു.സമുതിരക്കനിയെയും രമ്യ പാണ്ഡ്യന്നെയും നായികനായകനാക്കിയ ആണ് ദേവതൈ ആണ് അവസാനം താമിര സംവിധാനം ചെയ്ത ചിത്രം. സ്വതന്ത്ര സംവിധായകനായിട്ടും കെ. ബാലചന്ദ്രന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ താമിര ഒരിക്കലും മടി കാട്ടിയില്ല.അഹങ്കാരമില്ലാത്ത ഒരു കലാകാരനാണ് താന്‍ എന്ന് അതിലൂടെ തെളിയിക്കാനും താമിരക്ക് കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.ഭാര്യയും നാല് മക്കളുമാണ് അദ്ദേഹത്തിന് ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.