സ്വപ്നങ്ങളൊന്നും നടക്കുന്നില്ലെന്ന് ഭാവന.. ആശ്വസിപ്പിച്ച് മഞ്ജു വാര്യര്‍.. അതിന്റേതായ സമയമുണ്ട്….
സിനിമയ്ക്കപ്പുറപ്പമാണ് ഭാവനയും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം. മലയാളത്തിന്റെ ഈ പ്രിയ താരങ്ങള്‍ പങ്കുവെച്ച ചാറ്റുകളാണ് ഇപ്പോള്‍ വൈറല്‍. താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തുവെന്നും പക്ഷേ ഒന്നും നടന്നില്ലെന്നുമായിരുന്നു ഭാവനയുടെ പോസ്റ്റ്. ഇതിന്, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
രമ്യ നമ്പീശന്, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ഈ സൗഹൃദ കൂട്ടത്തിലുണ്ട്. തങ്ങള്‍ ഒന്നിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഭാവനയുടെ പതിവാണ്. സ്വന്തം ചേച്ചിയെ പോലെയാണ് മജ്ഞു വാര്യര്‍ എന്ന് ഭാവന നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ ഇടവേള എടുത്തെങ്കിലും സിനിമയുടെ തിരക്കുകളിലേക്ക് സജീവമാവുകയാണ് ഭാവന ഇപ്പോള്‍. ’96’ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഭാവനയുടെ പോസ്റ്റും മജ്ഞുവിന്റെ മറുപടിയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.FC