സ്വഭാവ നടിയായും കോമഡി നടിയായും തിളങ്ങിയ താരസുന്ദരിയും മരണപ്പെട്ടു.ലോക സിനിമയുടെ.
ലോക സിനിമയുടെ അമരത്ത് നിന്ന് പലരും പടിയിറങ്ങി വിശ്രമ ജീവിതം നയിക്കുമ്പോഴാണ് മരണം എത്തുന്നത്.അമേരിക്കയിലെ
ലോസ് എയ്ഞ്ചലസില്‍ നിന്നും ഇതാ എത്തിയിരിക്കുന്നു ഒരു മരണ
വാര്‍ത്ത കൂടി.എഴുപത് വര്‍ഷം ഏഴ് പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞ് നിന്ന ഹോളിവുഡിലെ സുന്ദരിയായ നടി ക്ലോറിസ് ലീച്ച് മാനാണ് 94ാം വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇഹലോക വാസം പൂകിയിരിക്കുന്നത്.
1926 ഏപ്രില്‍ 20ന് അമേരിക്കയിലെ ഡെസ്മെയ്നിലാണ് ക്ലോറിസിന്റെ ജനനം.സ്കൂള്‍ തലം തൊട്ടെ അഭിനയത്തോട് കടുത്ത ആരാധന മൂത്ത ക്ലോറീസ് സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി.കൗമാരത്തിലെത്തിയതോടെ തികഞ്ഞ നാടകനടിയായി.ഹൈസ്കൂള്‍ പഠനത്തിന് ശേഷം നോര്‍ത്ത് വെസ്റ്റേണ്‍ സൂണിവേഴ്സിറ്റിയില് ഉപരി പഠനത്തിന് ചേര്‍ന്നു.അവിടുന്ന് ഗാമഫൈബീറ്റിലെത്തി, അവിടുത്തെ സഹപാഠികളായിരുന്നു പോള്‍ ലിന്‍ഡെയും ഷാര്‍ലെറ്റ് റേയും.
1946ലെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തതോടെ ക്ലോറിസയെ ടെലിവിഷനും സിനിമയും പരസ്യമേഖലയും ശ്രദ്ധിച്ചു.അങ്ങനെ അവര്‍ 1947ല്‍ കാര്‍നേജി ഹാള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി.ക്ലോറിസിനെ സൂപ്പര്‍ ഹീറോയിനാക്കിയ ചിത്രം കിസ്മി
ഡെഡ്ലിയായിരുന്നു.ദ ലാസ്റ്റ് പിക്ച്ചര്‍ ഷോ,യെസ്റ്റര്‍ ഡെ എ
ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്,നൗ ആന്റ് ദെന്‍,സ്പാഗ്ലിഷ്,എക്സ്പെക്റ്റിങ് മേരി,യൂ എഗയ്ന്‍,ദി വിമണ്‍ തുടങ്ങിയവ എക്കാലത്തെയും ക്ലോറിസയുടെ സൂപ്പര്‍ ഹിറ്റുകളാണ്. ഒരൊഴുവുമില്ലാതെയാണ് അവര്‍ ടെലിവിഷന്‍ ഷോകളില്‍ അഭിനയിച്ചത്.നടനും സംവിധായകനും സഹപ്രവര്‍ത്തകനും സുഹൃത്തുമായ ജോര്‍ജ്ജ് എംഗ്ലണ്ടിനെ 1953ലാണ് ക്ലോറിസ് ലിച്ച് മാന്‍ വിവാഹം കഴിക്കുന്നത്.ഈ താരദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്.1979ല്‍ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണ് ജോര്‍ജ്ജും ക്ലോറിസും വേര് പിരിഞ്ഞു.
2020ല്‍ 93ാം വയസ്സില്‍ അവരഭിനയിച്ച ചിത്രമായിരുന്നു ഹൈഹോളിഡേ.ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.സൗന്ദര്യവും പ്രൗഡിയും നിറഞ്ഞ ക്ലോറിസിന് കോമഡി കഥാപാത്രങ്ങളും സ്വഭാവനടിയായും വളരെ ഇണങ്ങുമായിരുന്നു.ഓസ്ക്കാര്‍ പുരസ്കാരം ബാഫ്ത പുരസ്കാരം 8 തവണ പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും ക്ലോറിസിന്റെ ശേഖരത്തിലുണ്ട്.
ആദരാഞ്ജലികളര്‍പ്പിച്ച് ഫിലീം കോര്‍ട്ട്.