സൗഭാഗ്യ വെങ്കിടേഷ് എവിടെയെന്നല്ലേ…. ഇതാ നിറവയറില്‍, അര്‍ജ്ജുനൊപ്പം ഡാന്സിലാണ്….

സൗഭാഗ്യ ലക്ഷക്കണക്കിന് ആരാധകരുള്ള താരമായിരുന്നു ഒരുകാലത്ത്, അവര്‍ തന്നെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന അര്‍ജ്ജുനെ പരിചയപ്പെടുത്തിയത്, പലരും വിമര്‍ശിച്ചു ചേരില്ലെന്നു പറഞ്ഞു, പറഞ്ഞവര്‍ക്കെല്ലാം മാറ്റിപറയേണ്ടി വന്നു അര്ജുന് ഒരു ചാനലില്‍ അഭിനയിച്ചതോടെ, ഇപ്പോള്‍ ആരാധകരുടെ പ്രിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും ടെലിവിഷന്‍ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും.
നടി താര കല്ല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഏഴാം മാസം നടക്കുന്ന വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിറവയറില്‍ അര്‍ജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. ‘സന്തോഷത്തിന്റെ 36 ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു, ട്രെന്‍ഡിനൊപ്പം’ എന്നാ ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ഗര്‍ഭകാലത്തിന്റെ തുടക്കത്തിലും സൗഭാഗ്യ നൃത്താഭ്യാസങ്ങളുമായി എത്തിയിരുന്നു. എങ്കിലും ഗര്‍ഭകാലം അത്ര എളുപ്പമല്ലെന്നായിരുന്നു താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയൊക്കെ പോലെ അത്ര എളുപ്പമല്ല, തലവേദനകളും മറ്റ് വേദനകളും, അസ്വസ്ഥതയുമൊക്കെയാണ് ഈ കാലം- സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ എനര്‍ജിയില്‍ കാണുന്നയാള്‍ പെട്ടെന്ന് കാലില്‍ നീരൊക്കെയായി ഇരിക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടാണെന്നായിരുന്നു അര്ജുന് പറഞ്ഞത്. ടെലിവിഷന്‍ സീരിയലുകളിലൊന്നും സജീവമല്ലാതിരുന്ന സൗഭാഗ്യ പക്ഷെ, ടെലിവിഷന്‍ ആരാധകര്‍ക്ക് സുപരിചിതയാണ്. നടി താരാ കല്യാണിന്റെ മകള്‍ എന്നാണ് ആദ്യം പ്രേക്ഷകര്‍ അറിഞ്ഞതെങ്കില്‍, പില്ക്കാലത്ത് മികച്ച ഒരു ഡാന്‍സറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ.
സോഷ്യല്‍ മീഡിയ പ്രകടനങ്ങളിലൂടെ പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്ജുന് സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നര്‍ത്തകനായ അര്ജുന് ഒരു ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. നിറവയറില്‍ നില്ക്കുന്ന സൗഭാഗ്യയെ കൂട്ടി അര്ജുന് മനോഹരമായി ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത് FC