ഹരിശ്രീ അശോകന് മീന്‍കുട്ട ചുമക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, സിനിമ കുറഞ്ഞിട്ടോ, സിനിമക്കോ….
കഴിഞ്ഞ ദിവസമാണ് ഹിറ്റ് നടന് ഹരിശ്രീ അശോകന്റെ മീന്‍ മാര്‍ക്കറ്റിലെ പണിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചത്, തളിപ്പറമ്പ് ചന്തയില്‍ മീന്‍ ചുമക്കുന്ന നടന് ഹരിശ്രീ അശോകന്റെ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഹരിശ്രീ അശോകന് നായകനായെത്തുന്ന ‘അന്ത്രുമാന്’ എന്ന സിനിമയുടെ ചിത്രീകരണമാണിതെന്ന് ആരാധകര്‍ക്കു മനസ്സിലായത്.
ശിവകുമാര്‍ കാങ്കോലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മീന്‍ചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന് അവതരിപ്പിക്കുന്നത്. മീന്‍പെട്ടി ചുമക്കുന്നതും അത് കച്ചവടക്കാര്‍ക്ക് നല്‍കുന്നതും കൂലി വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയായിരുന്നു ഹരിശ്രീ അശോകന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ ദാസന് എന്ന കഥാപാത്രം മികവുറ്റതാക്കാന്‍ അശോകന് കഴിഞ്ഞിട്ടുണ്ട് ഇനി മീന്‍ മാര്ക്കറ്റില്ലെ പണിയും ഹിറ്റ് ആകട്ടെ FC