അച്ഛന് സുഖമില്ല – നയന്‍ താരയും കാമുകന് വിഘ്നേഷും പറന്നിറങ്ങി – ഐ സി യു വിലാണ്.
തെന്നിന്ത്യയുടെ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുകയാണ് നടി നയന്‍ താര.കഴിഞ്ഞ ആഴ്ചകളില്‍ നയന്‍ താര കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു. കാമുകനായ വിഘ്നേഷ് ശിവനോടൊപ്പം വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ നയന്‍സിന്റെ ഫോട്ടോസ് നവ മാധ്യമങ്ങളില്‍ വൈറലായി.പെട്ടെന്ന് നടി വീട്ടിലേക്ക് വരാന്‍ കാരണമെന്താണെന്ന് ആരാധകര്‍ ചോദിച്ചു.ഇപ്പോഴിത നയന്‍ താരയുടെ പിതാവ് കുരിയന്‍ കൊടിയാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പുതിയ വാര്‍ത്ത.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യു വില്‍ താരപിതാവിനെ പ്രവേശിപ്പിച്ചു എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
മാതാവ് ഓമന കുര്യനോടൊപ്പം നില്‍ക്കാനായി ചെന്നൈയില്‍ നിന്നും നയന്‍ താര വീണ്ടും വീട്ടിലേക്കെത്തിയെന്നും സൂചനയുണ്ട്.അതേ സമയം പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.ആഴ്ചകള്‍ക്ക് മുമ്പ് നയന്‍ താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനോടൊപ്പം വീട്ടിലെത്തി പിതാവിനെ കണ്ടിരുന്നു.ഒരാഴ്ചക്ക് ശേഷം നടി ചെന്നൈയിലേക്ക് മടങ്ങിപോകുമെന്ന് അന്ന് വിഘ്നേഷ് സൂചിപ്പിച്ചതാണ്. നിലവില്‍ നടിയുടെ സഹോദരനായ ലിനോ യു എ ഇ ലാണ്.ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ഉദ്ദ്യോഗസ്ഥനായിരുന്നു പിതാവ് കുര്യന് കൊടിയാട്ട്.പത്തനം തിട്ടയിലെ തിരുവല്ലയിലാണ് ജനിച്ചത്.ഡയാന മറിയം കുര്യന് എന്നാണ് യഥാര്‍ത്ഥ പേര്.സിനിമയിലെത്തിയതിന് ശേഷമാണ് നയന്‍ താര എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
ഫിലീം കോര്‍ട്ട്.