അനുസിത്താര ഇങ്ങനെ മെലിയുമെന്ന് ആരും കരുതിയില്ല – എന്താലേ….
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ഗാനത്തിനൊപ്പം ചുവട് വെച്ച് യുവതാരം അനുസിത്താര. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കുന്നിമണി ചെപ്പ് തുറന്നെണ്ണിനോക്കുന്നേരം എന്ന പാട്ടിനൊപ്പമാണ് താരത്തിന്റെ ചുവടുകള്‍.ചിത്രത്തില്‍ ജോണ്സണ് മാസ്റ്ററിന്റെ സംഗീതത്തില്‍ കെ എസ് ചിത്ര ആലപിച്ച ഗാനമാണിത്.ഒ എന്‍ വി കുറുപ്പിന്റെതാണ് വരികള്‍.
അനുസിത്താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.വീട്ടിലെ സ്വീകരണമുറിയില്‍ നിന്നാണ് താരം ചുവട് വെച്ചത്.മെലിഞ്ഞ സുന്ദരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരി അനുസോനാരക്കൊപ്പം ചുവട് വെച്ചതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് അനുസിത്താര. വിശേഷങ്ങളെല്ലാം നടി ആരാധകരെ അറിയിക്കാറുണ്ട്.ഇപ്പോള്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.അനുസിതാര ഇത്രയധികം മെലിഞ്ഞതിന്റെ രഹസ്യമാണ് പലര്‍ക്കും അറിയേണ്ടത്.നിരവധി പേര് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.