അമ്മയേക്കാള്‍ വളര്‍ന്നിരിക്കുന്നു മകന്-സംയുക്ത വര്‍മ്മയുടെ പുത്തന്‍ മുടിയഴകില്‍….ബിജുമേനോന്.
2002വരെ സിനിമയില്‍ സജീവമായിരുന്നു.സംയുക്ത വര്‍മ്മ എന്നാല്‍
മേനോനായ ബിജുവിന്റെ കൂടെ അഭിനയിച്ചഭിനയിച്ച് അവസാനം
ഇതേ വര്‍ഷം 2002ല്‍ ഇരുവരും വിവാഹിതരാകുന്ന കാഴ്ച ആരാധകര്‍ കണ്ടു.അതിന് ശേഷം തികഞ്ഞ കുടുംബിനിയായി മാറിയ
സംയുക്ത മകന്റെ കാര്യങ്ങളുമായി മുന്നേറുന്നു.ബിജുമേനോന് ഹിറ്റ്
നടനായി മാറുകയും ചെയ്തു.മകന്റെ വളര്‍ച്ചക്കൊപ്പം സ്വന്തം ശരീര
സൗന്ദര്യം നിലനിര്‍ത്തുന്നതിന് സംയുക്ത യോഗയുടെ വഴി തേടിപ്പോയി.മൈസൂരിലായിരുന്നു യോഗ പഠനം.അത് പൂര്‍ത്തിയാക്കിയ സംയുക്ത ഓരോ മുറകളും കാണിച്ച് ആരാധകരെ അമ്പരിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ എന്നും ചേര്‍ന്ന് നില്ക്കുന്ന സംയുക്തക്ക്
അഭിനയ കാലത്തുണ്ടായിരുന്ന ആരാധകരേക്കാള്‍ കൂടുതലാണിപ്പോള്‍ പിന്തുടരുന്നവര്.ഏറ്റവും പുതിയതായി അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് തലമുടിയില്‍ കാണിച്ചിരിക്കുന്ന വ്യത്യസ്ഥതയാണ്.കാച്ചിയ എണ്ണ തേച്ച് മുനുക്കിക്കൊണ്ട് നടക്കുന്ന തലമുടിയില്‍ പുതിയ മാജിക്കാണ് കാണിച്ചിരിക്കുന്നത്.
പുത്തന്‍ മേക്കോവര്‍ ഫോട്ടോയില്‍ സംയുക്ത മാത്രമല്ല ഒപ്പം മകന്
ദക്ഷ്ധാര്മ്മിക്കുമുണ്ട്. ഇതെല്ലാം ബിജുമേനോനും കണ്ടാസ്വദിക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.