ആഘോഷിക്കുന്നെങ്കില്‍ ഇങ്ങനെ വേണം മല്ലികയുടെ പിറന്നാള്‍ പൊളിച്ചടുക്കി ഇന്ദ്രനും,പൃഥ്വിയും മക്കളും…..
സമ്പൂര്‍ണ്ണ സിനിമകുടുംബത്തിലെ അമ്മായിയമ്മയാണ് മല്ലിക സുകുമാരന്‍, നടന് സുകുമാരന്റെ ഗര്‍ജ്ജനം അതേപടി പകര്‍ന്നു കിട്ടിയ രണ്ടുമക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും, താരങ്ങളുടെ അമ്മ മല്ലിക സുകുമാരന്‍ പിറന്നാള്‍ ഇത്തവണ പതിവുപോലെ കുടുംബസമേതം ആഘോഷിക്കാന്‍ സാധിച്ചില്ലെങ്കിലും ആശംസകള്‍ക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. മകന് ഇന്ദ്രജിത്തിനും കുടുംബവുമൊത്താണ് മല്ലിക ജന്മദിനം ചിലവഴിച്ചത്. മനോഹരമായ ആശംസകളാണ് മക്കളും കൊച്ചുമക്കളുമെല്ലാം മല്ലിക സുകുമാരനായി പങ്കുവെച്ചത്. ഇപ്പോഴിതാ, മല്ലികയുടെ രസകരമായ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. കൊച്ചുമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് മല്ലിക സുകുമാരന്റെ നൃത്ത വീഡിയോ പങ്കുവെച്ചത്. പൂര്‍ണിമയ്ക്കും പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമാണ് മല്ലിക സുകുമാരന്‍ ചുവടുവയ്ക്കുന്നത്. കഴിഞ്ഞ പിറന്നാളിനും മല്ലികയുടെ രസികന്‍ ചുവടുകള്‍ പ്രാര്‍ത്ഥന പങ്കുവെച്ചിരുന്നു. ‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകള്, എന്നെക്കാള്‍ വേഗത്തില്‍ ഈ ടിക് ടോക്ക് നൃത്തങ്ങള്‍ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാര്‍ത്ഥന കുറിച്ചതിങ്ങനെയാണ് 1954- ല്‍ കൈനിക്കര മാധവന് പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന് സംവിധാനം നിര്‍വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം. മല്ലിക സുകുമാരന്‍ ജന്മദിനാശംസകള് FC