ആദ്യം അച്ഛന് പിന്നാലെ അമ്മ രണ്ടുപേരും പോയ ദുഃഖത്തില്‍ നടി ജൂഹി, അപകടത്തില്‍ സഹോദരനും..
വലിയ ദുരന്തങ്ങള്‍ക്കു ചെറുപ്രായത്തില്‍ സാക്ഷിയാകേണ്ടി വരിക അച്ഛന്റെ മരണത്തിന്റെ വേദന മാറും മുന്‍പേ അമ്മയും സഹോദരനും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുക, അമ്മ തല്‍ക്ഷണം മരിക്കുക സഹോദരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാകുക ഇതെല്ലാം അനുഭവിക്കേണ്ടിവന്നത് നമ്മള് എല്ലാവരും ഒരുപോലെ ഇഷ്ട്ടപെട്ട ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവെന്ന് കഥാപാത്രമായ ജൂഹിക്കാണ് .ഇപ്പോഴനുഭവിക്കുന്ന വേദനയില്‍ നിന്നവര്‍ മോചിതയായിട്ടില്ല, തന്റെ സഹോദരന്റെ അവസ്ഥയെകുറിച്ചാണ് ജൂഹി വെളിപ്പെടുത്തുന്നത്, കഴിഞ്ഞ മാസമാണ് സീരിയല്‍ താരം ജൂഹി റുസ്തകിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചത്. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. പരിക്കുകളോടെ രക്ഷപ്പെട്ട സഹോദരന് ചികിത്സയിലായിരുന്നു. വ്യക്തിപരമായ ആ വലിയ നഷ്ടത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ജൂഹി. എന്നാല്‍ ഇപ്പോഴിതാ ആരാധകരോട് സംവദിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനില്‍, അവരുടെ ചോദ്യങ്ങള്‍ക്ക് ജൂഹി മറുപടി നല്കി. അതില്‍ സഹോദരനെ കുറിച്ചുള്ള ചോദ്യത്തില്‍, അവന് പരുക്കില്‍ നിന്ന് മുക്തനായി വരികയാണെന്നും ജൂഹി പറഞ്ഞു.ഒപ്പം മോശം സമയത്ത് കൂടെ നിന്ന എല്ലാവര്ക്കും ജൂഹി നന്ദി പറഞ്ഞു. കഴിഞ്ഞ മാസം 11നായിരുന്നു ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചത്. ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രിയം നേടിയ പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. ഈ പരമ്പരയില്‍ ലെച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രേക്ഷക ശ്രദ്ധ നേടിയത്. എല്ലാം അതിജീവിക്കണം അതാണ് മനുഷ്യന് ദൈവം കല്‍പ്പിച്ച വിധി FC.