എങ്ങനെ വിശ്വസിക്കണമെന്നറിയില്ല.നടന് സന്ദീപ് എന്തിനിങ്ങനെ
മരണം തിരഞ്ഞെടുത്തു.
എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത് FBയില്‍ പോസ്റ്റ് ഇട്ടത് ഭാര്യയുടെയും അവളുടെ വീട്ടുകാരുടെയും ശല്യം സഹിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു.ഭാര്യ കാഞ്ചനയും ഭാര്യാമാതാവും ഉപദ്രവിക്കുന്നതായുള്ള കുറിപ്പ് FBയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കുടുംബം സന്ദീപ് നഹര്‍ എന്ന യുവനടന് താമസിക്കുന്ന മുംബൈയിലെ ഓഷിവാരയിലുള്ള ഫ്ളാറ്റിലേക്ക് ഓടിയെത്തിയതെങ്കിലും അല്പം വൈകിപോയിരുന്നു.ഫ്ളാറ്റിന്റെ കതക് തകര്‍ത്ത് അകത്ത് കയറിയ സംഘം കണ്ടത് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.ഉടന്‍ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കാനേ ഡോക്ടര്‍ന്മാര്‍ക്ക് കഴിഞ്ഞുള്ളൂ.
സുശാന്ത് സിങിന്റെ മരണം നടന്നിട്ട് എട്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ സഹതാരം സന്ദീപും പോയി എന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കഴിയുന്നില്ല.MS ധോണി ദ അണ് ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയും അക്ഷയ് കുമാറിന്റെ കേസരി എന്ന ചിത്രത്തിലൂടെയുമാണ് സന്ദീപ് നഹര്‍ ആരാധകരുടെ പ്രിയങ്കരനായത്.സുശാന്ത് സിങ് എട്ട് മാസം മുമ്പ് ബാന്ദ്രയിലെ ഫ്ളാറ്റിലായിരുന്നു തൂങ്ങി മരിച്ചതെങ്കില്‍ സന്ദീപ് ഓഷിവാരിലെ ഫ്ളാറ്റിലാണെന്ന് മാത്രം.സത്യത്തില്‍ സന്ദീപിനെ ഭാര്യയും വീട്ടുകാരും ചില സിനിമക്കാരും ചേര്‍ന്ന് ഇല്ലാതാക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം.
ഭാര്യ കാഞ്ചന,അമ്മായിഅമ്മ കൂടാതെ ബോളിവുഡ് ലോപികളുടെ
ഇടപെടലിലൂടെ തനിക്ക് വന്ന പല അവസരങ്ങളും നഷ്ടപ്പെട്ടതിനെ
കുറിച്ചും FBയിലെ താരത്തിന്റെ അവസാന കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.ഹരിയാന സ്വദേശിയായ സന്ദീപ് 2009ലാണ് മുംബൈയിലേക്ക് താമസം മാറുന്നത്.അഭിനയിക്കാനും നന്നായി ജീവിക്കാനും.എന്നാല്‍ എല്ലാത്തിനും എല്ലാവരും തടസ്സമായി. കാഞ്ചനയും അമ്മയും പ്രതീക്ഷിച്ച സുഖം കിട്ടിയോ എന്തോ.എന്തായാലും ഇനി സന്ദീപില്ല.ആദരാഞ്ജലികളോടെ ..
ഫിലീം കോര്‍ട്ട്.