എനിക്ക് ഭാര്യയായി രാധിക മതി ഈ ജന്മത്തിലും… ഇനിയുള്ള ജന്മത്തിലും സുരേഷ് ഗോപി.
സുരേഷ്ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃക ദമ്പതികള്‍ ആണ്. ഇരുവരുടേയും വിവാഹം വീട്ടുകാരാല്‍ നടത്തപ്പെട്ടത് ആയിരുന്നു 1990 ഫെബ്രുവരി 8ന് ആയിരുന്നു ഇവര്‍ വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവനി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മക്കള്‍. സുരേഷ്ഗോപിയും രാധികയും നേരില്‍ കാണുന്നത് പോലും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ആണെന്ന് . സുരേഷ് ഗോപിക്ക് അച്ഛന് ഗോപിനാഥന് പിള്ളയും ‘അമ്മ ന്യാന ലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ വിവാഹം ആലോചിച്ചത്.ഇപ്പോഴിതാ ഇനി ഒരു ജന്മമുണ്ടെങ്കില് അപ്പോഴും ഭാര്യ രാധിക തന്നെയാകണം എന്ന് പറയുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ വാക്കുകള്‍ : നടന് മധുവിന്റെ വാക്കുകള്‍ പങ്ക് വെച്ചുകൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. മനുഷ്യര്‍ ഇന്ന് കിടന്ന് ഉറങ്ങുന്നത് നാളെ ഉണരണം എന്ന പ്രതീക്ഷയോടെ അല്ല ഉണര്‍ന്നാല്‍ എന്തൊക്കെ ചെയ്യാം കുറച്ചുകൂടെ സംതൃപ്തമാകാന്‍ കണക്കുകൂട്ടല്‍. അതുപോലെ മക്കള്‍ ഒരു ലെവലില്‍ എത്തുമെന്നതും പ്രതീക്ഷയാണ്. മാനസികമായുള്ള സംതൃപ്തിയോട് കൂടിയാണെന്നും കൂടി സുരേഷ് ഗോപി പറയുന്നു. ഞാന്‍ മധു സാറിന്റെ രാഷ്ട്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ആയിടക്കാണ് അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നത്.
അപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാന്‍ പഠിച്ചിരുന്ന കാലഘട്ടവും ഇപ്പോഴുള്ള കാലഘട്ടവും ഈ സാഹചര്യത്തില്‍ എനിക്ക് ഇനി പഠിക്കാന്‍ ആകില്ലലോ എന്നൊക്കെ പലതിലും പല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മധു സാര്‍ എന്നെക്കാളും മുതിര്‍ന്ന ആളാണ് എന്റെ അച്ഛന്റെ സുഹൃത്തുമാണ്.ഞാന്‍ സാറിനോട് ചോദിച്ചിരുന്നു ഞങ്ങളൊക്കെ അഭിനയിക്കുന്ന കാലം കാണുമ്പോള്‍ സാറിന് വിഷമം തോന്നിയോ എന്ന് പെട്ടെന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി ലഭിച്ചത്. ഇല്ല സുരേഷ് എനിക്ക് 70 വയസായി.
ഞാന്‍ പുനര്ജന്മ്ത്തില് വിശ്വസിക്കുന്ന ആളാണ് അപ്പോള്‍ വേഗം മരിച്ചാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ മകനോ മകളോ ആയി അഭിനയിക്കാന്‍ എത്താമെന്ന്. അപ്പോള്‍ ഞാന്‍ ആ കാലഘട്ടത്തില്‍ ജീവിക്കും. ഈ ഒരു തോട്ട് എന്നെ ചിന്തിപ്പിച്ചു എന്നും സുരേഷ്ഗോപി പറയുന്നു.
പുനര്ജന്മം തോട്ട് ശരിയാണെകില്‍ എനിക്ക് അച്ഛന് ഗോപിനാഥന് പിള്ളയും ‘അമ്മ ന്യാന ലക്ഷ്മിയുടെയും മകനായി തന്നെ ജനിക്കണം. അദ്ദേഹം ഇപ്പോള്‍ ജനിച്ചിട്ടുണ്ടാകും ഇപ്പോഴുള്ള ജീവിതത്തിന്റെ റീക്രീയേഷന്‍ ആയിരിക്കണം ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നന്മ തന്ന ജീവിതം ആയിരുന്നു ഇത്. രാധികയെ പോലെ ഒരു ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം മക്കളും അങ്ങനെ തന്നെ ആകണം.FC