എന്റെ കുഞ്ഞല്ല അനിയത്തിയുടേതാണ്-ക്യൂട്ട് ബേബിയെ ഒക്കത്തിരുത്തി റിമി ടോമി.
അനിയത്തിയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായികയും അവതാരികയും അഭിനയത്രിയുമായ റിമി ടോമി.അനിയത്തി റീനുവിന്റെയും ഭര്‍ത്താവ് രാജുവിന്റെയും ഇളയ മകള്‍ കുട്ടിമാണി എന്ന് വിളിക്കുന്ന ഇസബല്ലയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.ചിരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിന് നിരവധി ആരാധകര്‍ കമന്റുകളുമായെത്തി.ഇതിന് മുമ്പും അനിയത്തിയുടെ കുഞ്ഞിനെ താലോലിക്കുന്നതിന്റെ ക്യൂട്ട് ചിത്രങ്ങള്‍ റിമി പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റീനുവിനുംരാജുവിനും രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത്.കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ പ്രത്യേക വീഡിയോ റിമി ഒരുക്കിയിരുന്നു.
റിമിയായിരുന്നു തലതൊട്ടമ്മ.ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.അനിയത്തിയുടെ മൂത്ത മകന് കുട്ടാപ്പിക്കും റിമിയുടെ സഹോദരന് റിങ്കുവിന്റെയും നടി മുക്തയുടെയും മകളായ കണ്മണി എന്ന് വിളിക്കുന്ന കിയാരക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.റിമികൊച്ചമ്മക്കും കുട്ടികള്‍ക്കും സമൂഹമാധ്യമങ്ങളില്‍ നിറയെ ആരാധകരുണ്ട്.ഇപ്പോള്‍ പങ്കുവെച്ച ചിത്രവും വൈറലായി കഴിഞ്ഞു.
ഫിലീം കോര്‍ട്ട്.